കോതി മലിനജല സംസ്‌കരണ പ്ലാന്‍റ്; കോഴിക്കോട് ഡെപ്യൂട്ടി മേയറുടെ വസതിയിലേക്ക് മാർച്ചുമായി സമരക്കാർ
സമർക്കാർക്കെതിരെ കള്ളക്കേസെടുക്കാൻ ഡെപ്യൂട്ടി മേയർ കൂട്ടുനിന്നെന്ന് ആരോപിച്ചാണ് മാർച്ച്
കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ ഡെപ്യൂട്ടി മേയറുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച്. കോതി അഴീക്കൽ മലിനജല സംസ്കരണ പ്ലാന്റിന്റെ നിർമാണത്തിനെതിരെ സമരം ചെയ്യുന്നവരുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. സമർക്കാർക്കെതിരെ കള്ളക്കേസെടുക്കാൻ ഡെപ്യൂട്ടി മേയർ കൂട്ടുനിന്നെന്ന് ആരോപിച്ചാണ് മാര്‍ച്ച്.
കോതിയിൽ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാണ്. കക്കൂസ് മാലിന്യമടക്കം സംസ്‌ക്കരിക്കുന്ന പ്ലാന്‍റ് ജനവാസ കേന്ദ്രത്തിൽ വേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാരുടെ സമരം. 116 കോടി ചെലവിലാണ് മാലിന്യ പ്ലാന്‍റിന്‍റെ നിര്‍മാണം. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്ലാന്‍റിനായുള്ള സ്ഥലം അളക്കാന്‍ ഉദ്യേഗസ്ഥരെത്തിയപ്പോള്‍ പ്രദേശത്ത് വന്‍ പ്രതിഷേധമാണുണ്ടായത്. നാട്ടുകാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനു പിന്നാലെ സ്ത്രീകളടക്കം നിരവധിപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.