കൊട്ടാരക്കരയിൽ വയോധികയ്ക്ക് മർദനമേറ്റ അഗതി മന്ദിരം അടച്ചുപൂട്ടി

സ്വപ്‌നക്കൂടെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന അഗതിമന്ദിരമാണ് സാമൂഹിക ക്ഷേമവകുപ്പ് ഇടപ്പെട്ട് പൂട്ടിച്ചത്.

Update: 2022-01-04 01:06 GMT
Editor : rishad | By : Web Desk
Advertising

കൊട്ടാരക്കരയിൽ വയോധികയ്ക്ക് മര്‍ദനമേറ്റ അഗതി മന്ദിരം അടച്ചുപൂട്ടി. സ്വപ്‌നക്കൂടെന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന അഗതിമന്ദിരമാണ് സാമൂഹിക ക്ഷേമവകുപ്പ് ഇടപ്പെട്ട് പൂട്ടിച്ചത്.

അന്തേവാസിയെ ക്രൂരമായി മര്‍ദിച്ചത് സ്വപ്‌നക്കൂടിന്റെ മാനേജരാണ്. വയോധികയുടെ നിലവിളി കേട്ടെത്തിയ അയല്‍വാസിയായ സ്ത്രീ ദൃശ്യങ്ങള്‍ പകര്‍ത്തി. ഈ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്ത് എത്തിച്ചതോടെ പോലീസ് കേസെടുത്തു. മാനേജരെ അറസ്റ്റ് ചെയ്തു. മദ്യലഹരിയിലായിരുന്നു ആക്രമണമെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അതേസമയം, സ്ഥാപന ഉടമകള്‍ നാട്ടുകാര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപവുമായി രംഗത്ത് വന്നു. തുടര്‍ന്ന് നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് മുഖ്യമന്ത്രിക്കും സാമൂഹ്യക്ഷേമ വകുപ്പിനും പരാതി നല്‍കി.

സാമൂഹ്യക്ഷേമ വകുപ്പ് നടത്തിയ പരിശോധനയില്‍ സ്ഥാപനത്തിന് അനുമതിയില്ലെന്ന് വ്യക്തമായി. ഒന്‍പത് പേരെ താമസിപ്പിക്കാനുള്ള സ്ഥല സൗകര്യവും ഉണ്ടായിരുന്നില്ല. ഇതോടെയാണ് സ്ഥാപനത്തിന് പൂട്ടിടാന്‍ തീരുമാനിച്ചത്. അന്തേവാസികളെ തിരുവനന്തപുരത്തെ അഗതിമന്ദിരത്തിലേക്ക് മാറ്റി. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News