കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത സംഭവം; യുവതിക്കെതിരെ കേസെടുത്തു

കാഞ്ഞിരപ്പള്ളി സ്വദേശി സുലുവിനെതിരെയാണ് കേസെടുത്തത്

Update: 2023-11-21 14:49 GMT
Kottayam KSRTC bus head light smashed; A case was registered against the woman
AddThis Website Tools
Advertising

കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസിന്റെ ഹെഡ് ലൈറ്റ് അടിച്ചു തകർത്ത സംഭവത്തിൽ യുവതിക്കെതിരെ കേസെടുത്തു. കാഞ്ഞിരപ്പള്ളി സ്വദേശി സുലുവിനെതിരെയാണ് കേസെടുത്തത്. പൊതുമുതൽ നശിപ്പിച്ചു എന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ചിങ്ങവനം പൊലീസ് കേസെടുത്തത്. നേരത്തെ ബസ് ജീവനക്കാരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.

ഇന്ന് ഉച്ചക്ക് ഒന്നരയോടെ കോടിമത നാലുവരിപാതയിലായിരുന്നു സംഭവം. ഒരേ ദിശയിൽ സഞ്ചരിച്ച മലപ്പുറം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസ് കാറിന്റെ കണ്ണാടിയിൽ തട്ടി. തുടർന്ന് ബസിനു കുറുകെ കാർ നിർത്തി ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ട കാർ യാത്രകരായ കാഞ്ഞിരപ്പള്ളി സ്വദേശികളായ അമ്മയും മകളും ലിവർ ഉപയോഗിച്ച് ബസിന്റെ ഹെഡ് ലൈറ്റുകൾ അടിച്ച് തകർക്കുകയായിരുന്നു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

Web Desk

By - Web Desk

contributor

Similar News