മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നടപടി: കോട്ടയം ജില്ലാ പോലീസ് മേധാവി
സോഷ്യല്‍ മീഡിയയില്‍ മതസ്പർധ വളർത്തുന്ന പ്രചാരണം നടത്തുന്നവർ സൈബർ പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്ന് പൊലീസ് മേധാവി അറിയിച്ചു
Update: 2022-05-02 02:26 GMT
കോട്ടയം: മതസ്പർധ വളർത്തുന്ന പോസ്റ്റുകൾ ഇടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി. ഇത്തരം പോസ്റ്റുകൾ ഷെയർ ചെയ്യുന്നവർ സൈബർ പൊലീസിന്‍റെ നിരീക്ഷണത്തിലാണെന്നും ജില്ലാ പോലീസ് മേധാവി ശില്‍പ്പ ഐ.പി.എസ് അറിയിച്ചു.
അറിയിപ്പ്
"ജില്ലയിൽ മതസ്പർദ്ധ വളർത്തുന്നതും സമൂഹത്തിൽ ചേരിതിരിവുണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങൾ ചില സാമൂഹിക വിരുദ്ധർ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം പ്രചാരണം നടത്തുന്നവർ സൈബർ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതാണ്"