കോട്ടയം ഷാൻ കൊലപാതകം; ഓട്ടോ ഡ്രൈവർ പിടിയിൽ
ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു
കോട്ടേഷൻ കൊലപാതക കേസിൽ പ്രധാന പ്രതിയെ സഹായിച്ച ഓട്ടോ ഡ്രൈവർ പിടിയിലായി. ഇയാളുടെ അറസ്റ്റ് ഇന്നുണ്ടാകും. സംഭവത്തിൽ സഹായികളടക്കം 16 പേർ കസ്റ്റഡിയിലായി. പ്രതികളുടെ 27 ഒളിത്താവളങ്ങളിൽ പൊലീസ് പരിശോധന നടത്തി. KL-33 D 4164 സെന്റ് മേരിസ് എന്ന ഓട്ടോയാണ് കണ്ടെത്തിയത്.
ഫുഡ്‌ബോള്‍ കളിക്കാന്‍ പോയ ഷാന്‍ കളി കഴിഞ്ഞ് കൂട്ടുകാരുമൊത്ത് സംസാരിക്കുന്നതിനിടയില്‍ പ്രതിയും മറ്റു ചിലരും ഓട്ടോയില്‍ വരികയും സൂര്യന്‍ എന്നു പറയുന്ന ഒരാളെ കുറിച്ച് അന്വേഷിക്കുകയും ചെയ്‌തെന്നും ശേഷം അവിടെ നിന്ന് ബഹളം വെച്ചപ്പോള്‍ എല്ലാവരും ഓടി. കാലില്‍ മുറിവായതിനാല്‍ ഓടാന്‍ കഴിയാതിരുന്ന ഷാനെ പിടിച്ചുകൊണ്ടു പോവുകയുമായിരുന്നു എന്നാണ് കൂട്ടുകാരുടെ മൊഴി.
ഷാൻ ബാബുവിനെ ഓട്ടോയിൽ കയറ്റി കൊണ്ടുപോയത് കൊലപ്പെടുത്താനാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ സഹായിച്ച 13 പേരും കസ്റ്റഡിയിലായി.