കൊട്ടിയൂര്‍ പീഡനം; റോബിൻ വടക്കുഞ്ചേരിക്ക് ശിക്ഷയിൽ ഇളവ്

ഇരുപത് വർഷത്തെ തടവ് ശിക്ഷ പത്ത് വർഷമായി കുറച്ചു

Update: 2021-12-01 06:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊട്ടിയൂർ പീഡനക്കേസ് പ്രതി ഫാദർ റോബിൻ വടക്കുഞ്ചേരിക്ക് ശിക്ഷയിൽ ഇളവ് . ഇരുപത് വർഷത്തെ തടവ് ശിക്ഷ പത്ത് വർഷമായി കുറച്ചു. ഹൈക്കോടതിയുടേതാണ് നടപടി. പോക്സോ വകുപ്പ് നിലനിൽക്കും. പ്രതിക്കെതിരെ ചുമത്തിയ ചില വകുപ്പുകൾ സാങ്കേതികമായി നില നിൽക്കില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. തുടർന്നാണ് ജസ്റ്റിസ് നാരായണ പിഷാരടി ശിക്ഷയിൽ ഇളവനുവദിച്ചത്. 20 വർഷം എന്നത് 10 വർഷമായും 3 ലക്ഷം പിഴ ഒരു ലക്ഷമായി ഹൈക്കോടതി കുറച്ചു.

പീഡിപ്പിച്ച് ഗർഭിണിയാക്കിയ പെൺകുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിക്കാമെന്നും അതിനായി രണ്ടു മാസത്തെ താൽക്കാലിക ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റോബിന്‍ വടക്കുഞ്ചേരി കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഈ ആവശ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. വിവാഹത്തിനുള്ള നടപടിക്രമങ്ങൾക്കായി ജാമ്യത്തിന്‍റെ ആവശ്യമില്ലെന്നും ശിക്ഷാവിധിയ്ക്ക് എതിരായ അപ്പീൽ നിലവിലിരിക്കേ ഇത്തരമൊരു അപേക്ഷ സമർപ്പിച്ചതിനു പിന്നിൽ മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.അംബികാദേവി വാദിച്ചിരുന്നു.

പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ 20 വർഷത്തെ കഠിനതടവിനാണ് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരിയും എംഐംഎച്ച്എസ്എസ് ലോക്കൽ മാനേജരുമായ ഫാ. റോബിനെ ശിക്ഷിച്ചത്. പള്ളിയിൽ സ്ഥിരമായെത്തുന്ന പെൺകുട്ടിയെ കംപ്യൂട്ടർ റൂമിൽ വെച്ച് പലതവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. പെൺകുട്ടി പ്രസവിച്ചതിനെ തുടർന്ന് ​ചൈൽഡ് ​ലൈനിന് ലഭിച്ച രഹസ്യവിവരമാണ് സംഭവം പുറത്തുകൊണ്ടുവന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ പെൺകുട്ടിയുടെ അച്ഛനെ പ്രതിയാക്കാനും ശ്രമമുണ്ടായി. കേസിനിടെ കൂറുമാറിയ പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് എതിരെ ​നടപടി സ്വീകരിക്കാനും തലശ്ശേരി പോക്സോ കോടതി ഉത്തരവിട്ടിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News