സംസ്ഥാനത്ത് ഇന്ന് 1426 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
1342 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
കേരളത്തിൽ 1426 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രണ്ടു മരണങ്ങളും കോവിഡ് 19 മൂലമാണെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 66,689 ആയി. അതേസമയം 2055 പേർ രോഗമുക്തി നേടി.
എറണാകുളം 260, കോട്ടയം 187, തിരുവനന്തപുരം 179, കൊല്ലം 128, പത്തനംതിട്ട 115, ഇടുക്കി 96, കോഴിക്കോട് 93, തൃശൂർ 88, ആലപ്പുഴ 65, കണ്ണൂർ 57, പാലക്കാട് 51, വയനാട് 50, മലപ്പുറം 45, കാസർഗോഡ് 12 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,923 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 31,380 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 30,331 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 1049 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
120 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ 11,022 കോവിഡ് കേസുകളിൽ, 9.5 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1342 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 64 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 14 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.