നിപ വൈറസ്; വ്യാജ വാര്‍‌ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി- കോഴിക്കോട് ജില്ലാ കലക്ടർ

സിറം, പ്ലാസ്മ, സെറിബ്രോ സ്‌പൈനൽ ഫ്‌ലൂയിഡ് എന്നീ മൂന്ന് സാംപിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് അയക്കുകയും മൂന്ന് സാംപിളുകളും പോസിറ്റീവാകുകയും ചെയ്ത ശേഷമാണ് കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. മറിച്ചുള്ള വാർത്തകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരം വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

Update: 2021-09-11 16:49 GMT
Editor : Nidhin | By : Web Desk
Advertising

നിപ വൈറസുമായി ബന്ധപ്പെട്ട വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് കോഴിക്കോട് ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

നിപ ബാധിച്ച് മരിച്ച കുട്ടിക്ക് വിട്ടുമാറാത്ത പനികാരണം സാംപിൾ എടുക്കുന്നതിന് മുമ്പ് മസ്തിഷ്‌ക ജ്വരവും മരുന്നുകളോട് പ്രതികരിക്കാത്ത വിധത്തിൽ ആവർത്തിച്ചുള്ള അപസ്മാരവും ഉണ്ടായിരുന്നു. ഈ ലക്ഷണങ്ങളെ തുടർന്നാണ് കുട്ടിയുടെ സ്രവ സാംപിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സിറം, പ്ലാസ്മ, സെറിബ്രോ സ്‌പൈനൽ ഫ്‌ലൂയിഡ് എന്നീ മൂന്ന് സാംപിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് അയക്കുകയും മൂന്ന് സാംപിളുകളും പോസിറ്റീവാകുകയും ചെയ്ത ശേഷമാണ് കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്. മറിച്ചുള്ള വാർത്തകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരം വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

നിപ- വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും

ജില്ലയിൽ നിപ ബാധിച്ച കുട്ടിയുടെ മരണത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും

കുട്ടിക്ക് വിട്ടുമാറാത്ത പനികാരണം സാംപിൾ എടുക്കുന്നതിന് മുമ്പ് മസ്തിഷ്ക ജ്വരവും മരുന്നുകളോട് പ്രതികരിക്കാത്ത വിധത്തിൽ ആവർത്തിച്ചുള്ള അപസ്മാരവും ഉണ്ടായിരുന്നു. ഈ ലക്ഷണങ്ങളെ തുടർന്നാണ് കുട്ടിയുടെ സ്രവ സാംപിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് പരിശോധനക്ക് അയച്ചത്. സിറം, പ്ലാസ്മ, സെറിബ്രോ സ്പൈനൽ ഫ്ലൂയിഡ് എന്നീ മൂന്ന് സാംപിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് അയക്കുകയും മൂന്ന് സാംപിളുകളും പോസിറ്റീവാകുകയും ചെയ്ത ശേഷമാണ് കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്‌ഥിരീകരിച്ചത്. മറിച്ചുള്ള വാർത്തകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരം വാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണം.

വ്യാജ വാർത്തകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യ വകുപ്പിൽ നിന്നുള്ള ശാസ്ത്രീയവും വസ്തുതാപരവുമായ വിവരങ്ങൾ മാത്രമേ മുഖവിലക്കെടുക്കാവൂ.

Full View

അതേസമയം നിപ റിപ്പോർട്ട് ചെയ്ത കോഴിക്കോട് ചാത്തമംഗലത്ത് നിന്ന് ശേഖരിച്ച മൃഗസാമ്പിളുകളിൽ നിപ വൈറസ് സാന്നിധ്യമില്ലെന്ന് കണ്ടെത്തൽ പുറത്തുവന്നു. ഇവിടെ നിന്ന് ശേഖരിച്ച് 25 ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവായി. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ലാബിലാണ് പരിശോധിച്ചത്.

പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിഭാഗത്തിലെ അസിസ്റ്റൻറ് ഡയറക്ടർ ഡോ.ബാലസുബ്രഹ്‌മണ്യൻറെ നേതൃത്വത്തിലുള്ള സംഘമാണ് വൈറസിൻറെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നത്. വൈറസ് സാന്നിധ്യമുണ്ടോയെന്നറിയാൻ കഴിഞ്ഞ ദിവസം വെടിവെച്ചിട്ട കാട്ടുപന്നിയുടെ പരിശോധനാഫലം പുറത്തുവരാനുണ്ട്.

അതേസമയം, സമ്പർക്കപട്ടികയിലുണ്ടായിരുന്നു 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. ഇതുവരെ 108 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. ഇതോടെ നിപ രോഗ വ്യാപനം നിയന്ത്രണ വിധേയമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News