കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ ബലക്ഷയം: വിദഗ്ധ സമിതിയെ നിയോഗിച്ചു
വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം
കോഴിക്കോട് കെഎസ്ആര്‍ടിസി സമുച്ചയത്തിന്റെ ബലക്ഷയം സംബന്ധിച്ച മദ്രാസ് ഐ.ഐ.ടി റിപ്പോർട്ട് പഠിക്കാന്‍ സർക്കാർ വിദഗ്ധ സമതിയെ നിയോഗിച്ചു.
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് ടെര്‍മിനല്‍ കോംപ്ലക്സിന്റെ നിര്‍മ്മാണം സംബന്ധിച്ച് ചെന്നൈ ഐഐടി സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. അളകസുന്ദര മൂര്‍ത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് അഞ്ചംഗ വിദഗ്ധ ഉന്നതതല സമിതിയെ ചുമതലപ്പെടുത്തിക്കൊണ്ട് ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടത്.
ചീഫ് ടെക്നിക്കല്‍ എക്സാമിനര്‍ എസ്. ഹരികുമാര്‍ (കണ്‍വീനര്‍), ഐഐടി ഖരഗ്പൂര്‍ സിവില്‍ എന്‍ജിനീയറിംഗ് വിഭാഗം മേധാവി പ്രൊഫ. നിര്‍ജര്‍ ധംങ്, കോഴിക്കോട് എന്‍ഐറ്റി സ്ട്രക്ചറല്‍ എന്‍ജിനീയറിംഗ് വിഭാഗം സീനിയര്‍ പ്രൊഫ.ഡോ.ടി.. എം. മാധവന്‍ പിള്ള, പൊതുമരാമത്തു വകുപ്പ് ബില്‍ഡിംഗ്സ് ചീഫ് എന്‍ജിനീയര്‍ എല്‍. ബീന, തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജ് പ്രൊഫ. കെ. ആര്‍. ബിന്ദു എന്നിവര്‍ അടങ്ങുന്ന വിദഗ്ധ സമിതി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.