പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോർപ്പറേഷൻ അക്കൗണ്ട് മാറ്റില്ലെന്ന് കോഴിക്കോട് മേയര്‍

ഇനി നിക്ഷേപത്തിന്‍റെ പലിശ മാത്രമാണ് ബാങ്ക് നൽകാനുള്ളത്

Update: 2022-12-15 04:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോർപ്പറേഷൻ അക്കൗണ്ട് മാറ്റില്ലെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്. തട്ടിപ്പിന് പിന്നിൽ മാനേജർ മാത്രമെന്നാണ് കരുതുന്നത്. ഇനി നിക്ഷേപത്തിന്‍റെ പലിശ മാത്രമാണ് ബാങ്ക് നൽകാനുള്ളത്. അത് കണക്കാക്കി ഉടൻ നൽകുമെന്ന് ബാങ്ക് ഉറപ്പ് നൽകിയെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു.

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ സീനിയർ മാനേജർ എം.പി റിജിലിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. സ്വകാര്യ വ്യക്തികളുടെത് ഉൾപ്പെടെ 17 ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 21 കോടിയിലേറെ രൂപയാണ് റിജിൽ തിരിമറി നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. വിവിധ അക്കൗണ്ടുകളിലെ പണം റിജിൽ ഇതേ ബാങ്കിലുള്ള പിതാവിന്റെ അക്കൗണ്ടിലേക്ക് മാറ്റുകയും പിന്നീട് ആക്സിസ് ബാങ്കിലുള്ള സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയുമാണ് പണം തട്ടിയെടുത്തത്.

റിജിൽ തട്ടിയെടുത്ത 10 കോടി 7 ലക്ഷം രൂപ പിഎൻബി കോഴിക്കോട് കോർപറേഷന് കൈമാറിയിരുന്നു. നഷ്ടപ്പെട്ട 2 കോടി 53 ലക്ഷം രൂപ ബാങ്ക് കോർപ്പറേഷന് നേരത്തെ തിരികെ നൽകിയിരുന്നു. ഇതോടെ കോർപ്പറേഷന് നഷ്ടമായ 12 കോടി 60 ലക്ഷം രൂപയും കോർപ്പറേഷന് തിരികെ ലഭിച്ചിരുന്നു. 

അതേസമയം പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ്  അന്വേഷണം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ ക്രൈം ബ്രാഞ്ച് റിപ്പോർട്ട്‌ നൽകി. മൂന്നു കോടി രൂപയ്ക്കു മുകളിൽ തട്ടിപ്പ് നടന്നതിനാലാണ് സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന് റിപ്പോർട്ട് നൽകിയത്. ഓഹരി വിപണിയിലുണ്ടായ നഷ്ടം നികത്താനാണ് തട്ടിപ്പ് നടത്തിയതെന്ന് ചോദ്യം ചെയ്യലിൽ റിജിൽ സമ്മതിച്ചു. റിജിലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News