കോഴിക്കോട് എൻ.ഐ.ടി വിദ്യാർഥി വൈശാഖിന്റെ സസ്‌പെൻഷൻ മരവിപ്പിച്ചു

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ കാമ്പസിൽ കാവി ഇന്ത്യ വരച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ് വൈശാഖിനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്.

Update: 2024-02-01 18:31 GMT
Advertising

കോഴിക്കോട്: ശക്തമായ പ്രതിഷേധത്തെ തുടർന്ന് കോഴിക്കോട് എൻ.ഐ.ടിയിലെ ദലിത് വിദ്യാർഥി വൈശാഖ് പ്രേംകുമാറിന്റെ സസ്‌പെൻഷൻ മരവിപ്പിച്ചു. വൈശാഖിന്റെ അപ്പീലിൽ ഉന്നതാധികാര സമിതി തീരുമാനമെടുക്കുന്നത് വരെ സസ്‌പെൻഷൻ മരവിപ്പിക്കുന്നു എന്നാണ് സ്റ്റുഡൻസ് ഡീൻ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.

രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ദിനത്തിൽ കാമ്പസിൽ കാവി ഇന്ത്യ വരച്ചതിനെതിരെ പ്രതിഷേധിച്ചതിനാണ് വൈശാഖിനെ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തത്. വിശദീകരണം ചോദിക്കുകയോ മറ്റു നടപടിക്രമങ്ങൾ പാലിക്കുകയോ ചെയ്യാതെ ഏകപക്ഷിയമായാണ് കോളജ് അധികൃതർ വൈശാഖിനെതിരെ നടപടിയെടുത്തത്.

വിദ്യാർഥിയെ സസ്‌പെൻഡ് ചെയ്തതിനെതിരെ ഫ്രറ്റേണിറ്റി, കെ.എസ്.യു, എസ്.എഫ്.ഐ തുടങ്ങിയ വിദ്യാർഥി സംഘടനകൾ കാമ്പസിലേക്ക് മാർച്ച് നടത്തിയിരുന്നു. സസ്‌പെൻഷൻ പിൻവലിക്കാതെ കാമ്പസിൽനിന്ന് പിരിഞ്ഞുപോകില്ലെന്ന നിലപാടിലായിരുന്നു വിദ്യാർഥികൾ. പ്രതിഷേധം കനത്തതോടെയാണ് സസ്‌പെൻഷൻ മരവിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News