കെ.പി.എ.സി ലളിതക്ക് കേരളത്തിന്‍റെ കണ്ണീരാഞ്ജലി; സംസ്കാരം ഇന്നു വൈകിട്ട് വടക്കാഞ്ചേരിയില്‍

മൃതദേഹം തൃപ്പൂണിത്തുറയിൽ രാവിലെ എട്ട് മുതൽ 11 മണിവരെ പൊതുദർശനത്തിന് വയ്ക്കും

Update: 2022-02-23 06:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

ചലച്ചിത്ര നടി കെ.പി.എ.സി ലളിത അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ വസതിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തൃപ്പൂണിത്തുറയിൽ രാവിലെ എട്ട് മുതൽ 11 മണിവരെ പൊതുദർശനത്തിന് വയ്ക്കും. വൈകിട്ട് അഞ്ച് മണിക്ക് തൃശൂർ വടക്കാഞ്ചേരിയിലെ വീട്ടിലാകും സംസ്‍കാരം നടക്കും.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനിച്ചത്. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്. പിതാ‍വ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് - ഭാർഗവി അമ്മ. ഒരു സഹോദരൻ - കൃഷ്ണകുമാർ, സഹോദരി - ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു.[1]. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി (K.P.A.C.(Kerala People's Arts Club) യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്‍റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് ഒരു പാട് നല്ല സിനിമകളിൽ അഭിനയിക്കുകയുണ്ടായി.

1978ല്‍ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം കഴിച്ചു. രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മകൻ സിദ്ധാർഥ് ഭരതൻ നടനും സംവിധായകനുമാണ്. 

Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News