ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: യു.ഡി.എഫില്‍ അഭിപ്രായ ഭിന്നതയില്ലെന്ന് കെ.സുധാകരന്‍
കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും അഭിപ്രായം രണ്ട് ദിവസത്തിനകം സര്‍ക്കാരിനെ അറിയിക്കും.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ഏകാഭിപ്രായമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. സര്‍ക്കാര്‍ നയത്തില്‍ മാറ്റം വേണം. തര്‍ക്കത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യണം. ഈ വിഷയത്തില്‍ വിവാദങ്ങള്‍ക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും അഭിപ്രായം രണ്ട് ദിവസത്തിനകം സര്‍ക്കാരിനെ അറിയിക്കും. സര്‍ക്കാര്‍ നയത്തിനെതിരെ ചെറിയ പരാതികളുണ്ട്. അത് സര്‍ക്കാറിനെ അറിയിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
സര്‍ക്കാര്‍ മുന്നോട്ടുവെച്ച ഫോര്‍മുല അംഗീകരിക്കുന്നതായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെ മുസ്‌ലിം ലീഗ് രംഗത്തെത്തി. ഇതോടെയാണ് കോണ്‍ഗ്രസ് നിലപാട് തിരുത്തിയത്. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകള്‍ മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ടതാണെന്നാണ് ലീഗ് നിലപാട്. മറ്റു സമുദായങ്ങള്‍ക്ക് വേറെ പാക്കേജ് അവതരിപ്പിക്കണമെന്നാണ് ലീഗ് പറയുന്നത്.