'സിപിഎമ്മിന്റെ മുഖ്യശത്രു കോൺഗ്രസ്; ബിജെപിയോട് മൃദുസമീപനം'-ഒറ്റക്കെട്ടായി മുന്നോട്ടെന്ന് കെപിസിസി

തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്നും യോഗം വ്യക്തമാക്കി

Update: 2024-10-20 17:35 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സിപിഎമ്മിന്റെ മുഖ്യശത്രു കോൺഗ്രസ് ആണെന്ന് കെപിസിസി നേതൃയോഗം. ബിജെപിയോട് സിപിഎമ്മിന് മൃദുസമീപനമാണെന്നും കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും യോഗം ആരോപിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും യുഡിഎഫ് സ്ഥാനാർഥികൾ മികച്ച വിജയം നേടുമെന്നും യോഗം വ്യക്തമാക്കി.

തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്. ഡിസിസി പ്രസിഡന്റുമാരും യോഗത്തിൽ സംബന്ധിച്ചു. വയനാട്, പാലക്കാട്, ചേലക്കര എന്നിവിടങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ മികച്ച വിജയം നേടുമെന്ന ആത്മവിശ്വാസം യോഗം പങ്കുവച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി മുന്നോട്ടുപോകാൻ തീരുമാനിച്ചതായും നേതാക്കൾ അറിയിച്ചു.

നേതാക്കൾക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പ്രചാരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതല യോഗത്തിൽ നിശ്ചയിച്ചുനൽകി. കെപിസിസി ഭാരവാഹികൾ, രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എംപിമാർ, എംഎൽഎമാർ, മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർക്കെല്ലാം ചുമതല നൽകിയിട്ടുണ്ട്. യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

Summary: The KPCC leadership meeting alleged that Congress is the main enemy of CPM

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News