മദ്യപാനത്തിനിടെ തർക്കം; പാലക്കാട് മുണ്ടൂരിൽ യുവാവ് അയൽവാസിയെ തലയ്ക്കടിച്ചുകൊന്നു
കുന്നംക്കാട് സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. പ്രതി വിനോദ് കസ്റ്റഡിയിൽ
Update: 2025-03-27 06:12 GMT


പാലക്കാട്:മുണ്ടൂരിൽ യുവാവ് അയൽവാസിയെ തലയ്ക്കടിച്ചുകൊന്നു. മുണ്ടൂർ കുന്നംക്കാട് സ്വദേശി മണികണ്ഠൻ ആണ് മരിച്ചത്. കൊലപാതകം നടത്തിയ അയൽവാസി വിനോദിനെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. മദ്യപിച്ചുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പ്രാഥമിക നിഗമനം. രാവിലെയാണ് കൊലപാതക വിവരം നാട്ടുകാര്‍ പറയുന്നത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റും.