മലപ്പുറത്ത് കുറുനരിയെ വേട്ടയാടി കൊന്ന കേസില്‍ പ്രതി പിടിയില്‍
മുൻ കാപ്പ കേസ് പ്രതി കൂടിയായ തിരുവാലി സ്വദേശി ബിനോയ് ആണ് പിടിയിലായത്
Update: 2025-03-27 04:47 GMT


മലപ്പുറം: തിരുവാലിയിൽ കുറുനരിയെ വേട്ടയാടി കൊന്ന കേസിൽ പ്രതി പിടിയിൽ. തിരുവാലി സ്വദേശി ബിനോയ് ആണ് വനം വകുപ്പിന്റെ പിടിയിലായത്.
വീട്ടിൽ നിന്ന് കുറുനരിയുടെ ഇറച്ചിയും എയർ ഗണ്ണും കണ്ടെത്തി.മുൻ കാപ്പ കേസ് പ്രതി കൂടിയാണ് ബിനോയ്. വനം വകുപ്പ് നടത്തിയ മിന്നല്‍ റെയ്ഡിലാണ് പ്രതി പിടിയിലായത്. വീട്ടില്‍ നിന്ന് വേവിച്ചതും വേവിക്കാത്തതുമായ അഞ്ചുകിലോ ഇറച്ചിയും കുരുനരിയുടെ തലയും വനം വകുപ്പ് കണ്ടെടുത്തിട്ടുണ്ട്.