കെ.എസ്.ഇ.ബിയില്‍ നിയമന നിരോധനം? മീറ്റര്‍ റീഡര്‍ നിയമനം നിലച്ചു

ജോലി ആവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Update: 2023-10-17 04:09 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: സ്മാര്‍ട്ട് മീറ്ററിന്റെ പേര് പറഞ്ഞ് മാറ്റിനിര്‍ത്തപ്പെട്ട കെ.എസ്.ഇ.ബി മീറ്റര്‍ റീഡര്‍ ഉദ്യോഗാര്‍ത്ഥികള്‍ നിയമനം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. അഞ്ചു മാസം കൂടി കഴിഞ്ഞാല്‍ ഇവരുടെ ലിസ്റ്റിന്റെ കാലാവധി അവസാനിക്കും. ഒന്നാം പിണറായി സര്‍ക്കാര്‍ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ് മീറ്റര്‍ റീഡര്‍ നിയമനം.

2016ല്‍ പരീക്ഷ നടത്തി 2021ലാണ് പി.എസ്.സി കെ.എസ്.ഇ.ബിയിലെ മീറ്റര്‍ റീഡര്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. 436 മീറ്റര്‍ റീഡര്‍മാരെ ബോര്‍ഡില്‍ നിയമിക്കുമെന്ന് അന്നത്തെ വൈദ്യുതി മന്ത്രി എം.എം മണി പ്രഖ്യാപിക്കുകയും സര്‍ക്കാരിന്റെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. 218 പേര്‍ക്ക് ആദ്യം നിയമനം നല്‍കി. ബാക്കി 218 പേര്‍ വര്‍ഷങ്ങളായി നിയമനം കാത്ത് നടക്കുകയാണ്.

Full View

സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിനാല്‍ ഇനി മീറ്റര്‍ റീഡര്‍ തസ്തിക വേണ്ടെന്നാണ് സര്‍ക്കാരും ബോര്‍ഡും തീരുമാനിച്ചത്. സ്മാര്‍ട്ട് മീറ്റര്‍ വ്യാപനം അനിശ്ചിതത്വത്തില്‍ നില്‍ക്കെ ഇനിയെങ്കിലും നിയമനം നടത്തണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ.

Summary: KSEB meter reader candidates, who were rejected for the name of smart meter, gave petition to the Kerala CM Pinarayi Vijayan seeking appointment

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News