ബോർഡിനെതിരെ സമരം ചെയ്തു; കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിസന്റ് എം.ജി സുരേഷ് കുമാറിന് സസ്‌പെൻഷൻ

രണ്ടു ദിവസം പണിമുടക്ക് നടത്തുകയും ഇന്നലെ സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിനാണ് സസ്‌പെൻഷൻ ലഭിച്ചത്

Update: 2022-04-06 09:18 GMT
Advertising

കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിസന്റ് എംജി സുരേഷ് കുമാറിന് സസ്‌പെൻഷൻ. ബോർഡിനെതിരെ സമരം ചെയ്തതിനും മാധ്യമങ്ങളോട് സംസാരിച്ചതിനുമാണ് നടപടി. കെഎസ്ഇബിയിലെ ഏറ്റവും പ്രബലമായിട്ടുള്ള ഇടത് സംഘടനാ നേതാവായ സുരേഷ് കുമാറിനെയാണ് ചെയർമാൻ ബി അശോക് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. നേരത്തെ തന്നെ ചെയർമാനും കെഎസ്ഇബി ഓഫീസേർസ് അസോസിയേഷനും തമ്മിൽ ഭിന്നത രൂക്ഷമായിരുന്നു.

രണ്ടു ദിവസം പണിമുടക്ക് നടത്തുകയും ഇന്നലെ സമരത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തതിനാണ് സസ്‌പെൻഷൻ ലഭിച്ചത്. എന്നാൽ തങ്ങൾ ജനാധിപത്യപരമായാണ് പ്രതിഷേധിച്ചതെന്നും നടപടിയെടുത്ത് സമരം അവസാനിപ്പിക്കാമെന്ന് കരുതേണ്ട എന്നും സുരേഷ് കുമാർ പറഞ്ഞു. ബോർഡ് ചെയർമാന് അഴിമതി നടത്താൻ കഴിയാത്തതിനാലാണ് ഇത്തരത്തിലൊരു നടപടി. കെഎസ്ഇബി ജീവനക്കാരും പ്രതിഷേധത്തിന് ഇറങ്ങുമെന്നും സുരേഷ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ജാസ്മിൻ ബാനുവിനെതിരായ നടപടി ചട്ടപ്രകാരമാണെന്നും സർവീസ് സംഘടനകൾ പുകമറ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ചെയർമാൻ മീഡിയാവണ്ണിനോട് പറഞ്ഞു. താൻ മോശമായി സംസാരിച്ചു എന്ന് പറയുന്നത് ശരിയല്ലെന്നും ഗുരുതരമായ അച്ചടക്കലംഘനം ജാസ്മിൻ ബാനുവിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് കൊണ്ടാണ് നടപടിയെടുത്തതെന്നും കെഎസ്ഇബി ബോർഡ് തുടർനടപടികളുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബോർഡ് അനുവാദമില്ലാതെ ജാസ്മിൻ ബാനു ലീവെടുത്ത് സംസ്ഥാനത്തിന് പുറത്തുപോയതിനാണ് സസ്പെൻഡ് ചെയ്തതെന്ന് ചെയർമാൻ പറയുമ്പോൾ നിയമാനുസൃതമായിട്ടാണ് ലീവെടുത്തതെന്നും പകരം ചുമതല കൈമാറിയതാണെന്നും സംഘടന വാദിക്കുന്നു. ജീവനക്കാരും ചെയർമാനും തമ്മിൽ തുടരെ തുടരെയുണ്ടാകുന്ന തർക്കം ബോർഡിന്റെ ദൈനംദിന പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്. 

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News