എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയത് ചട്ടപ്രകാരമെന്ന് കെ.എസ്.ഇ.ബി
ഡെപ്യൂട്ടേഷനിൽ പോയ സുരേഷിന് വാഹനം അനുവദിച്ച് ബോർഡ് ഉത്തരവിറക്കിയിട്ടില്ലെന്ന് കെ.എസ്.ഇ.ബി അറിയിച്ചു
Update: 2022-04-22 13:04 GMT
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് എം ജി സുരേഷ് കുമാറിന് പിഴ ചുമത്തിയത് ചട്ടപ്രകാരമെന്ന് കെ.എസ്.ഇ.ബി. ഡെപ്യൂട്ടേഷനിൽ പോയ സുരേഷിന് വാഹനം അനുവദിച്ച് ബോർഡ് ഉത്തരവിറക്കിയിട്ടില്ല. വാഹനം ഉപയോഗിക്കാനുള്ള സർക്കാർ ഉത്തരവും ബോർഡിൽ നൽകിയിട്ടില്ല.
അസി. പ്രൈവറ്റ് സെക്രട്ടറി റാങ്കിലുള്ളയാൾക്ക് വാഹനം അനുവദിക്കാറില്ലെന്നും സർവീസ് റൂൾ പ്രകാരം കെ എസ് ഇ ബിക്ക് നടപടിയെടുക്കാൻ അധികാരമുണ്ടെന്നും കെ എസ് ഇ ബി വിശദീകരിച്ചു .