കെ.എസ്.ഇ.ബി സമരം; ഡയസ്നോണ്‍ പ്രഖ്യാപിക്കാന്‍ ബോര്‍ഡ് തീരുമാനം
സമരം തെറ്റായ കീഴ് വഴക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ബോർഡിന്റെ നടപടി
തിരുവനന്തപുരം: കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷന്റെ സമരത്തെ നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിക്കും. ഓഫീസർമാർ നടത്തുന്ന സമരം തെറ്റായ കീഴ് വഴക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ബോർഡിന്റെ നടപടി. അൽപസമയം മുൻപ് ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. ഇതൊരു തൊഴിലാളിയൂണിയനല്ല. സർവീസ് സംഘടനയാണ്. അതുകൊണ്ട് തന്നെ ചട്ടപ്രകാരം ഇത് നിയമലംഘനമാണെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.
നാളെ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ വൈദ്യുതി ഭവൻ വളയാൻ തീരുമാനിച്ചിരുന്നു. തീരുമാനം ഗുരുതരമായ ചട്ടലംഘനമാണെന്ന് കാണിച്ചാണ് ബോർഡ് ഇത്തരത്തിൽ ഡയസ്‌നോൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.
എന്നാല്‍ ഡയസ്നോൺ പ്രഖ്യാപിച്ച് സമരം തകർക്കാം എന്ന് കരുതേണ്ടെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ്‍കുമാർ പറഞ്ഞു. പ്രഖ്യാപിച്ചത് പോലെ തന്നെ സമരം നടക്കും. ജീവനക്കാരെ തടയില്ല. എല്ലാ ഏകാധിപതികളും ജനകീയ സമരത്തിന് മുന്നിൽ കീഴടങ്ങിയിട്ടുണ്ടെന്നും എം ജി സുരേഷ്‍കുമാർ മീഡിയവണിനോട് പറഞ്ഞു.
കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം ജാസ്മിന്‍ ബാനുവിനെ സസ്പെന്‍ഡ് ചെയ്തുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പങ്കെടുത്തതിന് സംഘടന ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെതിരെ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ സംഘടനയുടെ പ്രസിഡന്‍റ് എം.ജി സുരേഷ് കുമാറിനെയും സസ്പെന്‍ഡ് ചെയ്തു. ഇതോടെയാണ് സി.ഐ.ടി.യു സമരം ശക്തിപ്പെടുത്തിയത്. തുടര്‍ന്ന് സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും സംഘടനയ്ക്ക് പൂര്‍ണ്ണമായും വഴങ്ങാന്‍ ബോര്‍ഡ് തയ്യാറായില്ല.
Add the video to your site with the embed code above