കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിലായി

ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാറാണ് വിജിലൻസിന്റെ പിടിയിലായത്

Update: 2023-07-15 19:41 GMT
Advertising

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ഡെപ്യൂട്ടി ജനറൽ മാനേജർ പിടിയിലായി. ഡെപ്യൂട്ടി ജനറൽ മാനേജർ സി ഉദയകുമാറാണ് വിജിലൻസിന്റെ പിടിയിലായത്. കെഎസ്ആർടിസി ബസുകളിൽ പരസ്യം പതിക്കുന്നതിന് കരാറുകാരനിൽ നിന്ന് മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ന് വൈകീട്ടാണ് ഉദയകുമാറിനെ പിടികൂടിയത്.

പരസ്യം പതിക്കാനുള്ള കരാർ നൽകാൻ ഒരു ലക്ഷം രുപയാണ് ഡെപ്യൂട്ടി മാനേജർ കരാറുകാരനോട് ആവശ്യപ്പെട്ടത്. ഇതിൽ നാല്പ്പതിനായിരം രൂപ കരാറുകാരൻ നേരത്തെ നൽകിയിരുന്നു. കരാറുകാരൻ ഇന്നു രാവിലെ ഓഫീസില്ലെത്തിയപ്പോൾ മുഴുവൻ തുകയും നൽകിയാലെ കരാർ നൽകുകയുള്ളു എന്ന് ഉദയകുമാർ വാശിപിടിക്കുകയായിരുന്നു.

തുടർന്ന് കരാറുകാരൻ വിജലൻസിനെ അറിയിക്കുകയും അവർ ഒരുക്കിയ കെണിയിൽ ഉദയക്കുമാർ വീഴുകയും ചെയ്തു. ബാക്കി തുക നൽകാമെന്ന് പറഞ്ഞ് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ക്ലബിലേക്ക് ഉദയകുമാറിനെ കരാറുകാരൻ വിളിക്കുകയായിരുന്നു. ഇവിടെ വിജിലൻസ് സംഘവുണ്ടായിരുന്നു. സംഭവത്തിന്റെ വാർത്ത വന്നതിന് പിന്നാലെ ഇയാളെ സസ്‌പെൻഡ് ചെയ്യാൻ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിടുകയും ചെയ്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News