കെ.എസ്.ആർ.ടി.സിയിൽ ഡ്യൂട്ടി സമയം 12 മണിക്കൂറാക്കാൻ നീക്കം
രാജ്യത്തെ തൊഴിൽ നിയമങ്ങൾക്കു വിരുദ്ധമായ നീക്കമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്
Update: 2022-04-22 05:20 GMT
കെ.എസ്.ആർ.ടി.സിയിൽ തൊഴിൽ സമയം 12 മണിക്കൂറാക്കാൻ നീക്കം. സിഎംഡി ബിജു പ്രഭാകറിന്റെ നിർദേശം ഇന്നത്തെ യൂണിയൻ യോഗത്തിൽ അവതരിപ്പിക്കാനും ധാരണയായി. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്നതാണ് പുതിയ നീക്കത്തിനു പിന്നിലെ ലക്ഷ്യം.
കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച നിർദേശം സിഎംഡി മുന്നോട്ടുവെച്ചത്. തൊഴിൽ സമയം വർധിപ്പിച്ചാൽ മാത്രമേ കെ.എസ്.ആർ.ടി.സിയെ ഉയർത്തിക്കൊണ്ടുവരാൻ കഴിയൂ എന്ന വിലയിരുത്തലാണ് മാനേജ്‌മെന്റിനുള്ളത്. കെ.എസ്.ആർ.ടിസിയിലെ പുതിയ നീക്കത്തിനെതിരെ യൂണിയനുകൾ മുന്നോട്ടു വരുമെന്ന് തന്നെയാണ് കരുതുന്നത്. കൂടുതൽ ബസുകൾ നിരത്തിലിറക്കണമെന്ന ആശയവും സിഎംഡി മുന്നോട്ടുവെച്ചു. രാജ്യത്തെ തൊഴിൽ നിയമങ്ങൾക്കു വിരുദ്ധമായ നീക്കമാണ് കെ.എസ്.ആർ.ടി.സി നടത്തുന്നത്.