കെ.എസ്.ആർ.ടി.സി കെ. സ്വിഫ്റ്റിൽ ക്രമക്കേട് ; 31 ഡ്രൈവർ കം കണ്ടക്ടർമാർക്ക് പിഴ ചുമത്തി

ക്രമക്കേട് കണ്ടെത്തിയാൽ പിരിച്ചുവിടണമെന്ന കരാറിലെ വ്യവസ്ഥകളിൽ ഇളവ് നൽകിയാണ് പിഴചുമത്താൻ തീരുമാനിച്ചത്

Update: 2022-12-22 05:48 GMT
Advertising

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി കെ. സ്വിഫ്റ്റിൽ ക്രമക്കേട്. യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാതിരിക്കുന്നത് അടക്കമുള്ള ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. 31 ഡ്രൈവർ കം കണ്ടക്ടർമാർക്ക് പിഴ ചുമത്തി. ക്രമക്കേട് കണ്ടെത്തിയാൽ പിരിച്ചുവിടണമെന്ന കരാറിലെ വ്യവസ്ഥകളിൽ ഇളവ് നൽകിയാണ് പിഴചുമത്താൻ തീരുമാനിച്ചത്.

യാത്രക്കാരിൽ നിന്നും പണം വാങ്ങി ടിക്കറ്റ് നൽകാതിരിക്കുക , സൗജന്യയാത്ര അനുവദിക്കുക, ടിക്കറ്റ് വാങ്ങിയ ദൂരത്തെക്കാൾ കൂടുതൽ സഞ്ചരിക്കാൻ അനുവദിക്കുക, ലഗേജ് ടിക്കറ്റ് നൽകാതെ ലഗേജ് കൊണ്ടുപോകാൻ അനുവദിക്കുക തുടങ്ങിയ ക്രമക്കേടുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ചെക്കിങ്ങ് ഇൻസ്പെക്ടർമാരുടെ പരിശോധനയിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ 31 ഡ്രൈവർ കം കണ്ടക്ടർമാർക്ക് പിഴ ചുമത്തി. ശമ്പളത്തിൽ നിന്നും 3 തവണയായി പിഴതുക പിടിക്കും. കരാർ അടിസ്ഥാനത്തിൽ നിയമിതരായവരാണ് കെ. സ്വിഫ്റ്റിൽ ജോലി ചെയ്യുന്നത്.

Full View

കരാർ അടിസ്ഥാനത്തിൽ നിയമിതരായവരെ ക്രമക്കേടുകൾ കണ്ടെത്തിയാൽ പിരിച്ചുവിടണമെന്നാണ് കരാറിലെ വ്യവസ്ഥ. എന്നാൽ ആദ്യത്തെ സംഭവമായതിനാൽ പിഴ ചുമത്തി നടപടിയിൽ മൃദു സമീപനം സ്വീകരിക്കുകയാണെന്ന് ചെയർമാൻ ആന്‍റ് മാനേജിങ് ഡയറക്ടർ ഇറക്കിയ ഉത്തരവിൽ പറയുന്നു. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കെ.എസ്.ആർ.ടി.സിയുടെ വിജിലൻസ് വിഭാഗത്തിന് കൈമാറി. ഈ ഉദ്യോഗസ്ഥരിൽ നിന്ന് വിണ്ടും സമാന വീഴ്ച്ച സംഭവിച്ചാൽ ഇവരെ പിരിച്ച് വിടുമെന്നും ഉത്തരവിൽ പറയുന്നു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News