അനുവദിച്ച തുകയും നഷ്ടപ്പെടുത്തി കെഎസ്ആര്‍ടിസി; കഴിഞ്ഞ വർഷം ലഭിച്ച 48 കോടി ലാപ്‌സായി
യഥാസമയം ബില്ല് സമർപ്പിക്കാത്തതാണ് തുക നഷ്ടപ്പെടാൻ കാരണം
തിരുവനന്തപുരം: ഗുരുതര സാമ്പത്തിക പ്രതിസന്ധിക്കിടെ സർക്കാർ അനുവദിച്ച തുക പോലും കെടുകാര്യസ്ഥത കാരണം നഷ്ടപ്പെടുത്തി കെഎസ്ആര്‍ടിസി. കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് ബസ് വാങ്ങാനും കമ്പ്യൂട്ടർ വത്കരണത്തിനും നൽകിയ 100 കോടിയിൽ 48 കോടി രൂപയും ലാപ്‌സായി. യഥാസമയം ബില്ല് സമർപ്പിക്കാത്തതാണ് തുക നഷ്ടപ്പെടാൻ കാരണം. എന്നാൽ വീഴ്ച വരുത്തിയവർക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
അനുവദിച്ച തുക സ്വിഫ്റ്റ് വാങ്ങാൻ ഉപയോഗിച്ചിരുന്നു. എന്നാൽ കൃത്യമായ സമയത്ത് ഇതിന്റെ ബില്ലുകൾ ട്രഷറിയില്‍ നൽകാത്തത് മൂലം 48 രൂപയും ലാപ്‌സായി എന്നാണ് കണ്ടെത്തല്‍. ഇതിന് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർരക്കെതിരെ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നതാണ് പ്രധാനം. എന്നാൽ അടുത്ത വഷം അനുവദിക്കുന്ന 105 കോടിയിൽ നിന്ന് ഈ തുക നഷ്ടപ്പെടാനാണ് സാധ്യത. അതേസമയം ഇത് തങ്ങൾക്ക് വന്ന വീഴ്ചയാണെന്ന കാര്യം ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്.