കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി; നാളെ മുതൽ സമരം തുടങ്ങുമെന്ന് ടി.ഡി.എഫ്

ശമ്പളം നീട്ടിക്കൊണ്ടുപോകുന്നതിൽ ഗതാഗത മന്ത്രിക്കും പങ്കുണ്ടെന്ന് ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് ആർ.ശശിധരൻ ആരോപിച്ചു

Update: 2022-05-11 11:59 GMT
Advertising

തിരുവനന്തപുരം: ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ മുതല്‍ സമരം തുടങ്ങുമെന്ന് കെ.എസ്.ആർ.ടി.സി പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫ്. ശമ്പളം നീട്ടിക്കൊണ്ടുപോകുന്നതിൽ ഗതാഗത മന്ത്രിക്കും പങ്കുണ്ടെന്ന് ടി.ഡി.എഫ് വര്‍ക്കിംഗ് പ്രസിഡന്റ് ആർ.ശശിധരൻ ആരോപിച്ചു.

പണിമുടക്ക് മഹാ അപരാധമാണെന്നാണ് മന്ത്രി പ്രചരിപ്പിക്കുന്നത്. ഇത് പ്രകോപനപരമായ പ്രസ്താവനയാണ്. ശമ്പളം നൽകേണ്ട ഉത്തരവാദിത്തം മന്ത്രിക്കുമുണ്ട്. കെ.എസ്.ആര്‍.ടി.സി പണിമുടക്കിനെ വിമർശിച്ചവർ എന്തുകൊണ്ട് അഖിലേന്ത്യ പണിമുടക്കിനെ പറ്റി പറയുന്നില്ലെന്നും ആര്‍ ശശിധരന്‍ ചോദിച്ചു. സർക്കാർ വിഷയത്തിൽ ഇടപെടണമെന്നും ടി.ഡി.എഫ് ആവശ്യപ്പെടുന്നു.  

അതേസമയം, ശമ്പള പ്രതിസന്ധിയിൽ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി സി.ഐ.ടി.യുവും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കാണാൻ ശ്രമിക്കുമെന്ന് കെ.എസ്.ആർ.ടി.ഇ.എ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ മുഴുവൻ സാമ്പത്തിക പ്രതിസന്ധിയും മുഖ്യമന്ത്രിയെ അറിയിക്കുമെന്നും വ്യക്തമാക്കി.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News