കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി: സമരം ശക്തമാക്കാൻ യൂണിയനുകൾ; തിങ്കളാഴ്ച ചീഫ് ഓഫീസ് വളയുമെന്ന് സി.ഐ.ടി.യു
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ശാശ്വത പരിഹാരത്തിന് ശ്രമിക്കുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്
Update: 2022-06-18 01:12 GMT
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം ലഭിച്ചെങ്കിലും സമരം നിർത്താതെ യൂണിയനുകൾ. ശമ്പള കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടാകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് നിലപാട്. തിങ്കളാഴ്ച സി. ഐ.ടി.യു ചീഫ് ഓഫീസ് വളഞ്ഞ് സമരം ചെയ്യും.
ടി.ഡി.എഫും ബി.എം.എസും പണിമുടക്കിലേക്ക് നീങ്ങാനാണ് തീരുമാനം. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ശാശ്വത പരിഹാരത്തിന് ശ്രമിക്കുമെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചത്. 27 ന് യൂണിയനുകളുടെ യോഗവും വിളിച്ചു. അതേ സമയം 32 കോടി കൂടി ഉണ്ടെങ്കിലേ ബാക്കി ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയൂ എന്നാണ് കെ.എസ്.ആർ.ടി പറയുന്നത്.