'പഠിച്ചിട്ടും പഠിച്ചിട്ടും തീരാതെ'; തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സംവിധാനത്തെ കുറിച്ച് പഠിക്കാന്‍ കെ.എസ്.ആര്‍.ടി.സി

ഡ്യൂട്ടി പരിഷ്‌ക്കരണം സംബന്ധിച്ച് പഠിക്കാൻ കെ.എസ്.ആര്‍.ടി.സി സംഘം കർണാടകയിലും പോയിരുന്നു. എന്നാൽ അവിടത്തെ സംവിധാനങ്ങൾ കണ്ട് അന്തംവിട്ടതല്ലാതെ തിരികെയെത്തി പ്രത്യേകിച്ച് മാറ്റമൊന്നും കൊണ്ടുവരാനായില്ല

Update: 2023-04-27 08:01 GMT
Advertising

തിരുവനന്തപുരം: കർണാടക ആർ.ടി.സി.യെ കുറിച്ച് പഠിച്ചതിനു പിന്നാലെ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സംവിധാനത്തെ കുറിച്ച് പഠിക്കാനും കെ.എസ്.ആർ.ടി.സി. ജോയിൻറ് എം.ഡിയും സംഘവും ഇതിനായി തമിഴ്‌നാട്ടിലെത്തി. തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപറേഷൻ അഥവാ ടി.എൻ.ടി.സിയുടെ കീഴിലുള്ള ബസുകളുടെ അറ്റകുറ്റപണി എങ്ങനെയൊക്കെയാണെന്ന് പഠിക്കുകയാണ് ലക്ഷ്യം.

എട്ട് വിഭാഗമായി തിരിച്ചിട്ടുള്ള തമിഴ്‌നാട് പൊതുഗതാഗത സംവിധാനത്തിന് കീഴിൽ 20,970 ബസുകളുണ്ട്. ഇവയുടെ അറ്റകുറ്റപണിക്കായി 20 വർക്ക്‌ഷോപ്പുകൾ വേറെയും. 23 ബോഡി ബിൽഡിംഗ് യൂണിറ്റ്, 18 ടയർ കേന്ദ്രങ്ങൾ എന്നിവയുമുണ്ട്. ഇത്രയും ബസുകളുണ്ടെങ്കിലും ആയിരത്തിൽ താഴെ എണ്ണം മാത്രമാണ് സ്‌പെയർ ആയി മാറ്റി ഇടേണ്ടി വരിക.

4000 ബസ് മാത്രമുള്ള കെ.എസ്.ആര്‍.ടി.സി.ക്ക് പലപ്പോഴും 500ന് മുകളിൽ ബസുകൾ ഒരേ സമയം കട്ടപ്പുറത്ത് കയറാറുണ്ട്. ഇക്കാര്യങ്ങളെല്ലാം കെ.എസ്.ആർ.ടി.സി മാനേജ്‌മെൻറ് സംഘം പഠനവിധേയമാക്കും. മുമ്പ് ഡ്യൂട്ടി പരിഷ്‌ക്കരണം സംബന്ധിച്ച് പഠിക്കാൻ കെ.എസ്.ആര്‍.ടി.സി സംഘം കർണാടകയിലും പോയിരുന്നു. എന്നാൽ അവിടത്തെ സംവിധാനങ്ങൾ കണ്ട് അന്തംവിട്ടതല്ലാതെ തിരികെയെത്തി പ്രത്യേകിച്ച് മാറ്റമൊന്നും കൊണ്ടുവരാനായില്ല.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News