ശബരിമല സീസണില്‍ ഓടാന്‍ ബസില്ലാതെ കെ.എസ്.ആര്‍.ടി.സി; സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി നീട്ടി

പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികളായെന്ന് മാനേജ്മെന്റ്

Update: 2022-11-10 01:30 GMT
Editor : Lissy P | By : Web Desk
Advertising

തിരുവനന്തപുരം: ശബരിമല സീസണില്‍ ഓടാന്‍ ബസില്ലാതെ കെ.എസ്.ആര്‍.ടി.സി.  പ്രതിസന്ധി മറികടക്കാന്‍ അടുത്ത ആറ് മാസം കൊണ്ട് അവസാനിക്കുന്ന സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി നീട്ടി. പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികളായെന്നാണ് മാനേജ്മെന്റ് പറയുന്നത്.

കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി 5 വര്‍ഷമായിരുന്നു. പുതിയ ബസുകളൊന്നും വാങ്ങാതെ വന്നപ്പോള്‍ അത് 7ഉം പീന്നീട് 9ഉം വര്‍ഷമായി സര്‍ക്കാര്‍ ഉയര്‍ത്തി. ഇതിനിടയിലൊന്നും പുതിയ ബസ് വാങ്ങാതായതോടെയാണ് വീണ്ടും പ്രതിസന്ധി വന്നത്. അടുത്ത ആറ് മാസം കൊണ്ട് 159 സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി തീരും. ശബരിമല തീര്‍ത്ഥാടനം കൂടിയെത്തിയതോടെ കോര്‍പ്പറേഷന്‍ വെട്ടിലായി.

പുതിയ ബസുകളിറക്കാന്‍ കഴിയാത്തിനാല്‍ നിലവിലുള്ള ബസുകളുടെ കാലാവധി ഉയര്‍ത്തി പത്ത് വര്‍ഷമാക്കണമെന്ന് കെഎസ്ആര്‍ടിസി ഗതാഗത വകുപ്പിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിലവില്‍ 8 വര്‍ഷത്തിനുമുകളിലും പത്ത് വര്‍ഷത്തില്‍ താഴെയും പഴക്കമുള്ള സൂപ്പര്‍ ക്ലാസ് ബസുകളുടെ കാലാവധി പത്ത് വര്‍ഷമായി ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ കാലപ്പഴക്കം ചെന്ന ബസുകളെ നിരത്തിലിറക്കുന്നത് അശാസ്ത്രീയ നടപടിയെന്നാണ് ചില ജീവനക്കാരുടെ ആക്ഷേപം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News