കാലിക്കറ്റ് സർവകലാശാലയിൽ മുഖ്യമന്ത്രിക്കെതിരെ കെഎസ്‌യു പ്രതിഷേധം: അഞ്ചു പേർ കസ്റ്റഡിയിൽ
പൊതുപരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെത്തുന്നതിന് തൊട്ടു മുമ്പാണ് പ്രതിഷേധമുണ്ടായത്
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.എസ്. യു പ്രവർത്തകരുടെ പ്രതിഷേധം. കാലിക്കറ്റ് സർവകലാശാല ക്യാംപസിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. അഞ്ച് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു .
പൊതുപരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെത്തുന്നതിന് തൊട്ടു മുമ്പാണ് പ്രതിഷേധമുണ്ടായത്. പ്രതിഷേധം കണക്കിലെടുത്ത് കവാടത്തിൽ വലിയ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ബാരിക്കേഡ് വെച്ച്, ഐഡി കാർഡുകൾ പരിശോധിച്ചാണ് ആളുകളെ അകത്തേക്ക് കയറ്റി വിട്ടിരുന്നത്. ഈ ബാരിക്കേഡിന് സമീപമായിരുന്നു വിദ്യാർഥികളുടെ പ്രതിഷേധം. കറുപ്പ് വസ്ത്രമണിഞ്ഞെത്തിയ വിദ്യാർഥികൾ ബാരിക്കേഡ് തകർത്ത് വേദിയിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയും പൊലീസ് തടയുകയുമായിരുന്നു. നാല് പെൺകുട്ടികളെയും ഒരാൺകുട്ടിയെയുമാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
സർവകലാശാലക്ക് പുറത്ത് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസും സംഘടിച്ചിട്ടുണ്ട്.