കെഎസ്‌യു പുനഃസംഘടന രണ്ടാഴ്ചക്കകം നടത്താൻ ധാരണ; വി.ടി ബൽറാമിന് ചുമതല

കെപിസിസി പുനഃസംഘടന ഒരുമാസത്തിനകം പൂർത്തിയാക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു. മുന്നണി വിപുലീകരണവും ചർച്ചയിലുണ്ട്. ഡിസിസി പ്രസിഡന്റുമാരെ ഉടൻ മാറ്റില്ല

Update: 2022-07-24 09:50 GMT
Advertising

തിരുവനന്തപുരം: കെഎസ്‌യു പുനഃസംഘടന ഉടൻ നടത്താൻ കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ ധാരണ. വി.ടി ബൽറാമിനാണ് ചുമതല. വിവിധ ജില്ലാ പ്രസിഡന്റുമാരെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് പരിഗണിക്കുന്നുണ്ട്. പുനഃസംഘടനാ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അന്തിമ തീരുമാനം ഉടനുണ്ടാവുമെന്നും അഭിജിത്ത് പറഞ്ഞു.

രണ്ടു ദിവസമായി കോഴിക്കോട് നടക്കുന്ന കോൺഗ്രസ് ചിന്തൻ ശിബിർ ഇന്ന് സമാപിക്കും. കെപിസിസി പുനഃസംഘടന ഒരുമാസത്തിനകം പൂർത്തിയാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. മുന്നണി വിപുലീകരണവും ചർച്ചയിലുണ്ട്. ഡിസിസി പ്രസിഡന്റുമാരെ ഉടൻ മാറ്റില്ല, പകരം അംഗങ്ങളെ പുനഃസംഘടിപ്പിക്കും. കെഎസ്‌യു പുനഃസംഘടന രണ്ടാഴ്ചക്കകം പൂർത്തിയാക്കാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്.

അതിനിടെ, മുല്ലപ്പള്ളി രാമചന്ദ്രനെ ചിന്തൻ ശിബിരത്തിലേക്ക് ക്ഷണിച്ചെങ്കിലും വരാൻ താൽപര്യമില്ലെന്ന് അറിയിച്ചെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. പങ്കെടുക്കാൻ കഴിയാത്ത മറ്റു നേതാക്കൾ കാരണം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News