വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകിയതിന് ശേഷം മാത്രം ഓഫ്‌ലൈൻ പരീക്ഷ നടത്താവൂ: കെ.എസ്.യു

ഓൺലൈൻ ക്ലാസുകൾ പോലും വിദ്യാർഥികൾക്ക് മതിയായി ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ പരീക്ഷ നടപടികളിലേക്ക് കടക്കുന്നതെന്ന് അഭിജിത്ത് ആരോപിച്ചു.

Update: 2021-06-25 14:42 GMT
Editor : Nidhin | By : Web Desk
Advertising

സംസ്ഥാനത്ത് വിവിധ യൂണിവേഴ്‌സിറ്റികളും പ്രഫഷണൽ കോളജുകളും ഓഫ്‌ലൈൻ പരീക്ഷ നടത്താനുള്ള നടപടികളിലേക്ക് കടക്കവേ പ്രതിഷേധവുമായി കെ.എസ്.യു രംഗത്ത്. വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകിയതിന് ശേഷം മാത്രമേ സർക്കാർ ഓഫ്‌ലൈൻ പരീക്ഷാ നടപടികളിലേക്ക് കടക്കാവൂ എന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു.

ഓൺലൈൻ ക്ലാസുകൾ പോലും വിദ്യാർഥികൾക്ക് മതിയായി ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാർ പരീക്ഷ നടപടികളിലേക്ക് കടക്കുന്നതെന്ന് അഭിജിത്ത് ആരോപിച്ചു. പ്രതികൂല സാഹചര്യത്തിൽ പല വിദ്യാർഥികൾക്കും കോവിഡ് വാക്‌സിൻ ലഭ്യമായിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിൽ വിദ്യാർത്ഥികളുടെയും, രക്ഷിതാക്കളുടെയും, അധ്യാപകരുടെയും സാഹചര്യം ഉൾക്കൊള്ളാനും ആശങ്കകൾ പരിഹരിക്കാനും ഈ അവസാന നിമിഷമെങ്കിലും പൊതു-ഉന്നത വിദ്യാഭ്യാസ മന്ത്രിമാരും, സർക്കാരും തയ്യാറാകണമെന്നും അഭിജിത്ത് ആവശ്യപ്പെട്ടു.

ഓഫ്‌ലൈൻ പരീക്ഷ നടത്തരുത്തെന്ന് ആവശ്യപ്പെട്ട് വിവിധ സർവകലാശാലകളിലെ വിദ്യാർഥികൾ രംഗത്ത് വന്നിരുന്നു.

Full View

Tags:    

Editor - Nidhin

contributor

By - Web Desk

contributor

Similar News