മച്ചാനെ എ.ആര്‍ നഗര്‍ പൂരം കാണാനിരിക്കുന്നതേയുള്ളൂ; ഇ.ഡി വിളിച്ചിട്ട് തന്നെയാണ് പോയതെന്ന് ജലീല്‍

എ.ആര്‍. നഗര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിന്റെ കാര്യം ഇഡി യോട് സൂചിപ്പിച്ചിട്ടേയില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ഇന്നലെയാണ് കൈയില്‍ കിട്ടിയത്. അത് സസൂക്ഷ്മം പഠിച്ചു വരികയാണ്. വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ട്. വിശദാംശങ്ങള്‍ അപ്പോള്‍ പറയാം.

Update: 2021-09-04 12:43 GMT
Advertising

എ.ആര്‍ നഗര്‍ ബാങ്കിലെ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മകന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇ.ഡി വിളിക്കാതെ മൊഴി കൊടുക്കാന്‍ പോയെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെ.ടി ജലീല്‍ എം.എല്‍.എ. മൊഴി നല്‍കാന്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി തനിക്കയച്ച സമന്‍സും ജലീല്‍ പുറത്തുവിട്ടു.

ചന്ദ്രികപത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ അക്കൗണ്ടില്‍ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും ലീഗ് നേതാവിന്റെ മകന്‍ ആഷിഖിന്റെ പേരിലും വാങ്ങിയ സ്ഥലത്തിന്റെ രേഖകളും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ആഷിഖിന്റെ പേരില്‍ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളും ഉള്‍പ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കഴിയുന്നിടത്തോളം ഹാജരാക്കാന്‍ മൊഴിയെടുപ്പിനൊടുവില്‍ ഇ.ഡി. നിര്‍ദേശിച്ചിട്ടുണ്ട്. എന്റെ സൗകര്യപ്രകാരം അടുത്ത വ്യാഴാഴ്ച വൈകുന്നേരം നാല് മണിക്ക് അവ നല്‍കാമെന്നാണ് ഏറ്റിരിക്കുന്നത്. വിവര ശേഖരണത്തിന്റെ തിരക്കിലാണിപ്പോഴെന്നും കെ.ടി.ജലീല്‍ വ്യക്തമാക്കി.

എ.ആര്‍. നഗര്‍ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാടിന്റെ കാര്യം ഇഡി യോട് സൂചിപ്പിച്ചിട്ടേയില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ഇന്നലെയാണ് കൈയില്‍ കിട്ടിയത്. അത് സസൂക്ഷ്മം പഠിച്ചു വരികയാണ്. വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ട്. വിശദാംശങ്ങള്‍ അപ്പോള്‍ പറയാം. മച്ചാനേ, എ.ആര്‍ നഗര്‍ പൂരം വരാനിരിക്കുന്നതേയുള്ളൂവെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു സ്വകാര്യ വാർത്താ ചാനൽ, ഞാൻ സ്വയം സന്നദ്ധനായി ചെന്ന് ED ക്ക് മൊഴി കൊടുത്തതാണെന്ന് സംപ്രേക്ഷണം ചെയ്തതായി കണ്ടു. അത് ED പറഞ്ഞതാകാൻ ഒരിക്കലും തരമില്ല. ED എനിക്കയച്ച സമൻസ് ഇതോടൊപ്പം ഇമേജായി ചേർക്കുന്നു. ഈ നോട്ടീസ് അയക്കുന്നതിന് മുമ്പ് ED എൻ്റെ സമ്മതമോ സന്നദ്ധതയോ ഔദ്യോഗികമായോ അല്ലാതെയോ തേടിയിട്ടില്ല. 'ചന്ദ്രിക' പത്രവുമായി ബന്ധപ്പെട്ട് നടന്ന കള്ളപ്പണ ഇടപാട് സംബന്ധിച്ചും ചന്ദ്രികയുടെ എക്കൗണ്ടിൽ നിന്ന് 4.5 കോടി ചെലവിട്ട് ഹൈദരലി തങ്ങളുടെ പേരിലും ലീഗ് നേതാവിൻ്റെ മകൻ ആഷിഖിൻ്റെ പേരിലും വാങ്ങിയ സ്ഥലത്തിൻ്റെ രേഖകളെ പറ്റിയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിൻ്റെ പേരിൽ സ്വദേശത്തും വിദേശത്തുമുള്ള നിക്ഷേപങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളെക്കുറിച്ചും ഉൾപ്പടെ ഏഴ് കാര്യങ്ങളിലുള്ള രേഖകളും വിവരങ്ങളും കഴിയുന്നിടത്തോളം ഹാജരാക്കാൻ മൊഴിയെടുപ്പിനൊടുവിൽ ED നിർദ്ദേശിച്ചിട്ടുണ്ട്. എൻ്റെ സൗകര്യപ്രകാരം 9.9.2021 ന് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് അവ നൽകാമെന്നാണ് ഏറ്റിരിക്കുന്നത്. വിവര ശേഖരണത്തിൻ്റെ തിരക്കിലാണിപ്പോൾ .

AR നഗർ ബാങ്കിലെ കള്ളപ്പണ ഇടപാടിൻ്റെ കാര്യം ED യോട് സൂചിപ്പിച്ചിട്ടേയില്ല. അതുമായി ബന്ധപ്പെട്ട നൂറ് പേജടങ്ങുന്ന അന്വേഷണ റിപ്പോർട്ടിൻ്റെ കോപ്പി ഇന്നലെയാണ് കയ്യിൽ കിട്ടിയത്. അത് സസൂക്ഷ്മം പഠിച്ചു വരികയാണ്. വിവരങ്ങൾ ജനങ്ങളെ അറിയിക്കാൻ തിങ്കളാഴ്ച ഉച്ചക്ക് ശേഷം മാധ്യമങ്ങളെ കാണുന്നുണ്ട്. വിശദാംശങ്ങൾ അപ്പോൾ പറയാം.

മച്ചാനേ, AR നഗർ പൂരം വരാനിരിക്കുന്നതേയുള്ളൂ.

ആരെയെങ്കിലും വെളുപ്പിച്ചെടുക്കാമെന്നും പറഞ്ഞ് ഏതെങ്കിലും ചാനലുകളുടെ ഏറണാങ്കുളം ലേഖകൻമാർ ആരിൽനിന്നെങ്കിലും വല്ലതും അച്ചാരം പറ്റിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുക്കലാകും നല്ലത്. അല്ലെങ്കിൽ മുട്ടിൽ മരംമുറി കേസ് പോലെയാകും 

Full View



Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News