'മാധ്യമം' നിരോധനത്തിന് ജലീലിന്റെ കത്ത്: പ്രതിരോധിക്കാനാവാതെ സി.പി.എം
മാധ്യമങ്ങളെ നിരോധിക്കുക എന്നത് സി പി എം നയമല്ലെന്ന് എളമരം കരീം
Update: 2022-07-22 07:09 GMT
തിരുവനന്തപുരം: കെ.ടി ജലീൽ യു.എ.ഇ കോൺസലേറ്റിന് അയച്ച കത്തിനെക്കുറിച്ച ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സി.പി.എം നേതാക്കൾ. കത്തിനെക്കുറിച്ച് ജലീലിനോട് തന്നെ ചോദിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു.
'ജലീൽ അയച്ച കത്തിനെക്കുറിച്ച് അറിയില്ല, വാർത്ത കണ്ടു' പാർട്ടിയുടെ അറിവോടെയാണോ ജലീൽ കത്തയച്ചതെന്ന് അറിയില്ലെന്ന് മന്ത്രി വി.ശിവൻകുട്ടിയും പ്രതികരിച്ചു.
മാധ്യമങ്ങളെ നിരോധിക്കുക എന്നത് സി പി എം നയമല്ലെന്ന് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം പറഞ്ഞു.'മാധ്യമം നിരോധിക്കണം എന്ന് ആവശ്യപ്പെട്ടില്ല എന്നാണ് ജലീൽ വിശദീകരിച്ചുകണ്ടത്. വിശദാംശം അറിയാൻ ജലീലുമായി ബന്ധപ്പെടണമെന്നും കരീം പറഞ്ഞു.