എ.ആർ നഗര്‍ സഹകരണ ബാങ്ക് കള്ളപ്പണ ആരോപണക്കേസില്‍ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി. ജലീല്‍

ഏത് അന്വേഷണം വേണമെന്ന് പറയേണ്ടത് താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Update: 2021-09-09 15:48 GMT
Editor : Nidhin | By : Web Desk
Advertising

മലപ്പുറം എ.ആർ നഗര്‍ സഹകരണ ബാങ്ക് കള്ളപ്പണ ആരോപണക്കേസില്‍ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് കെ.ടി. ജലീല്‍. സഹകരണവകുപ്പ് അന്വേഷിക്കണമെന്നാണ് താന്‍  ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഏത് അന്വേഷണം വേണമെന്ന് പറയേണ്ടത് താനല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ആര്‍ നഗര്‍ സഹകരണ ബാങ്കിനെ കുഞ്ഞാലിക്കുട്ടി അഴിമതിപണം ഒളിപ്പിക്കാന്‍ ഉപയോഗിച്ചെന്നാണ് കെ.ടി. ജലീലിന്‍റെ ആരോപണം. ആരോപണത്തില്‍ ജലീലിനെ തള്ളി മുഖ്യമന്ത്രിയും സിപിഎമ്മും രംഗത്ത് വന്നിരുന്നു. കെ.ടി. ജലീലും മുഖ്യമന്ത്രിയും ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

അത് തന്നെ മുഖ്യമന്ത്രി വിളിച്ചുവരുത്തിയത് അല്ലെന്നും മുഖ്യമന്ത്രിയെ കാണണമെന്ന് താന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും അതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഇത്തരത്തില്‍ ഇടക്ക് മുഖ്യമന്ത്രിയെ പോയി കാണാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

വിഷയത്തില്‍ പാർട്ടി പിന്തുണയുണ്ടെന്നാണ് എ.വിജയരാഘവൻ വ്യക്തമാക്കിയതെന്നാണ് ജലീലിന്‍റെ ഭാഷ്യം.  

ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡിക്ക് മുന്നില്‍ തെളിവ് നല്‍കിയശേഷം സംസാരിക്കുകയായിരുന്നു ജലീല്‍. ആ കേസില്‍ തന്‍റെ പക്കലുള്ള രേഖകള്‍ ഇ.ഡിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു. ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ ഇ.ഡി കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുമെന്നും ജലീൽ പറഞ്ഞു.  17 ന് മു ഈ ൻ അലിയുടെയും മൊഴിയെടുക്കും. ലീഗിന്‍റെ ഓഫീസ് നിർമാണത്തിന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറിയതായും അദ്ദേഹം അറിയിച്ചു. 


Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News