വേനൽമഴ കനത്തതോടെ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും കൊയ്ത്ത് പ്രതിസന്ധിയിൽ
യന്ത്രമുപയോഗിച്ചുള്ള കൊയ്ത്തിന് മണിക്കൂറുകൾ എടുക്കുന്നത് കർഷകർക്ക് അധികബാധ്യത ഉണ്ടാക്കുന്നു
Update: 2022-04-18 01:32 GMT
ആലപ്പുഴ: വേനൽമഴ കനത്തതോടെ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും കൊയ്ത്ത് പ്രതിസന്ധിയിൽ. യന്ത്രമുപയോഗിച്ചുള്ള കൊയ്ത്തിന് മണിക്കൂറുകൾ എടുക്കുന്നത് കർഷകർക്ക് അധികബാധ്യത ഉണ്ടാക്കുന്നു. പ്രതീക്ഷിച്ച നെല്ല് കിട്ടാതായതോടെ കർഷക തൊഴിലാളികളും ബുദ്ധിമുട്ടിലാണ്.
കൊയ്തെടുക്കുന്ന നെല്ലിന്റെ ഈർപ്പമനുസരിച്ചാണ് മില്ലുടമകൾ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നത്. ഈർപ്പം 17 ശതമാനം വരെയെങ്കിൽ നെല്ലെടുക്കാം. അതിന് മുകളിലെങ്കിൽ മില്ലുടമകൾ പറയുന്നത്ര കിലോ കിഴിവ് നൽകിവേണം നെല്ല് സംഭരിക്കാൻ.
ഇത്തവണ കിഴിവ് ഇനത്തിൽ വലിയ നഷ്ടം ഉണ്ടാകുമെന്ന് കർഷകർ പറയുന്നു. ഇതിന് പുറമെ കൊയ്ത്ത് യന്ത്രങ്ങൾക്ക് അമിത വാടക നൽകുന്നതും കർഷകർക്ക് ബാധ്യത ഉണ്ടാക്കന്നു. കർഷകരെ മാത്രമല്ല വേനൽമഴ കർഷക തൊഴിലാളികളെയും ബാധിച്ചു.