ദേവസ്വം നിയമനം പി.എസ്.സിക്ക് വിടാത്തത് മുന്നാക്ക സംവരണത്തെ ബാധിക്കുമെന്നതിനാൽ: കെ.വി അബ്ദുൽ ഖാദർ

ആയിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്ന ദേവസ്വം റിക്രൂട്ട്‌മെന്റിന് ഒരു ബോർഡുണ്ടാക്കുന്നതു പോലെ നൂറ്റി അൻപതോ ഇരുന്നൂറോ നിയമനം മാത്രമുള്ള വഖഫ് ബോർഡിന് റിക്രൂട്ട്‌മെന്റ് ബോർഡുണ്ടാക്കുക പ്രായോഗികമല്ല

Update: 2021-11-19 07:35 GMT
Advertising

ദേവസ്വം ബോർഡിലേക്കുള്ള ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടാതിരിക്കുന്നത് ബോർഡിൽ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകുന്ന സംവരണത്തെ ബാധിക്കുമെന്നതിനാലെന്ന് സി.പി.എം നേതാവ് കെ.വി അബ്ദുൽ ഖാദർ. ആയിരക്കണക്കിന് ജീവനക്കാരെ നിയമിക്കുന്ന ദേവസ്വം റിക്രൂട്ട്‌മെന്റിന് ഒരു ബോർഡുണ്ടാക്കുന്നതു പോലെ നൂറ്റി അൻപതോ ഇരുന്നൂറോ നിയമനം മാത്രമുള്ള വഖഫ് ബോർഡിന് റിക്രൂട്ട്‌മെന്റ് ബോർഡുണ്ടാക്കുക പ്രായോഗികമല്ലെന്ന് മീഡിയവൺ 'സ്‌പെഷ്യൽ എഡിഷനി'ൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

'ദേവസ്വം ബോർഡിലെ നിയമത്തിന് സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുള്ള ചില കാര്യങ്ങളുണ്ട്. അതിൽ നിലവിലുള്ള സർക്കാർ സംവരണ വ്യവസ്ഥ മാത്രമല്ല സ്വീകരിക്കുന്നത്. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ദേവസ്വം ബോർഡിൽ സംവരണം നിശ്ചയിച്ചിട്ടുണ്ട്. അത് പി.എസ്.സിക്ക് വിട്ടാൽ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഈയൊരു വിഷയമുള്ളതുകൊണ്ടാണ് പി.എസ്.സിക്ക് വിടാൻ കഴിയാത്തത്.' - അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News