കിറ്റെക്സ് കമ്പനിക്കെതിരെ തൊഴിൽ വകുപ്പിന്‍റെ റിപ്പോർട്ട് പുറത്ത്
കമ്പനി തൊഴിലാളികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
Update: 2021-07-13 07:18 GMT
കിറ്റെക്സ് കമ്പനിയില്‍ ഗുരുതരമായ തൊഴില്‍ ലംഘനങ്ങള്‍ നടക്കുന്നതായി തൊഴില്‍വകുപ്പ്. ഇതുസംബന്ധിച്ച് തൊഴില്‍വകുപ്പ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തായി. കമ്പനി തൊഴിലാളികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും തന്നെ നല്‍കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
വാർഷിക റിട്ടേൺ സൂക്ഷിക്കുന്നില്ല. മിനിമം വേതനം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല, അവധി ദിനത്തിലും ജീവനക്കാരെ ജോലി ചെയ്യിക്കുന്നു, എന്നാൽ, ഇതിന് അധിക വേതനം നൽകുന്നില്ല, വേണ്ടത്ര ശുചി മുറികളോ ശുദ്ധജല വിതരണ സംവിധാനങ്ങളോ കമ്പനിയിലില്ല, തൊഴിലാളികളുടെ വിവരങ്ങളടങ്ങിയ രജിസ്റ്റർ സൂക്ഷിക്കുന്നില്ല, ശമ്പളം നൽകുന്ന രജിസ്റ്ററും കമ്പനിയിൽ കണ്ടെത്താനായില്ല, കരാർ തൊഴിലാളികൾക്ക് ലൈസൻസില്ല തുടങ്ങി 73 കുറ്റങ്ങളാണ് തൊഴില്‍വകുപ്പിന്‍റെ റിപ്പോര്‍ട്ടിലുള്ളത്.