യാത്രക്കാരെ ദുരിതത്തിലാക്കി ലക്ഷദ്വീപ് കപ്പലുകൾ വെട്ടിക്കുറച്ചു; കേരളത്തിൽ നിന്ന് 2 കപ്പലുകൾ മാത്രം

പെരുന്നാൾ അവധിക്ക് നാട്ടിൽ പോകാനാകാതെ നിരവധി വിദ്യാർഥികൾ കൊച്ചിയിൽ കുടുങ്ങി

Update: 2022-04-29 07:10 GMT
Editor : Lissy P | By : Web Desk
Advertising

 കോഴിക്കോട്: ലക്ഷദ്വീപ് യാത്രക്കാർക്ക് തിരിച്ചടിയായി കേരളത്തിൽ നിന്നുള്ള യാത്രാകപ്പലുകൾ വെട്ടിക്കുറിച്ചു. കൊച്ചിയിലേക്ക് നിലവിൽ രണ്ട് കപ്പലുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. കോഴിക്കോട്ടേക്ക് കപ്പലുകളില്ലാത്തതും യാത്രാ ദുരിതം വർധിപ്പിക്കുന്നു. MV കവരത്തി, MV ലഗൂൺസ്, MV കോറൽസ്, ലക്ഷദ്വീപ് സീ, അറേബ്യൻ സീ , മിനികോയ് , അമിൻദീവി എന്നിങ്ങനെ കൊച്ചി-ലക്ഷദ്വീപ് സർവീസ് നടത്തിയിരുന്ന ഏഴ് കപ്പലുകൾക്ക് പകരം ഇപ്പോൾ രണ്ട് കപ്പലുകൾ മാത്രമാണുള്ളത്. ആഴ്ചയിൽ രണ്ടും മൂന്നും സർവീസുകൾ നടത്തിയിരുന്ന സ്ഥാനത്ത് ഒരു സർവീസ് മാത്രമാണുള്ളത്.

എംവി കോറൽസ് എന്ന കപ്പലിനു പുറമെ ഇപ്പോൾ അറേബ്യൻ സീ കൂടി സർവീസ് പുന:രാരംഭിച്ചെങ്കിലും തിരക്ക് കുറക്കാൻ പര്യാപ്തമല്ല. പെരുന്നാൾ അവധിക്ക് നാട്ടിൽ പോകാനാകാതെ നിരവധി വിദ്യാർഥികളാണ് കൊച്ചിയിൽ കുടുങ്ങിയത്.ചികിത്സക്കായി വൻകരയിലെത്തി മടങ്ങാനാവാതെ കഴിയുന്നവരും നിരവധിയാണ്. നിരവധി യാത്രക്കാർ ആശ്രയിച്ചിരുന്ന ബേപ്പൂരിലേക്കുള്ളരണ്ട് കപ്പലുകളും സർവീസ് അവസാനിപ്പിച്ചിട്ട് മാസങ്ങളായി.

മിനികോയ് ,അമിൻദീവി കപ്പലുകൾക്ക് പകരം ഹൈസ്പീഡ് വെസലുകൾ മാത്രമാണ് ഇപ്പോഴുള്ളത്. മൺസൂൺ സീസൺപ്രമാണിച്ച് മെയ് 15 ഓടെ വെസലുകളും നിർത്തലാക്കും. ഇതോടെ വൻകരയുമായുള്ള ദ്വീപുകാരുടെ ബന്ധം വീണ്ടും പരിമിതപ്പെടും.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News