ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണം; കോൺ​ഗ്രസ് സമരം ശക്തമാക്കുന്നു

ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കിയത് എൽ.ഡി.എഫ് ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

Update: 2022-10-30 01:41 GMT
Advertising

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് സമരം ശക്തമാക്കുന്നു. കേരളപ്പിറവി ദിനത്തിൽ ജില്ലയിലെ എല്ലാ വില്ലേജ് ഓഫിസുകളിലേക്കും മാർച്ച് നടത്തും. ഡിസംബറിൽ സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും തീരുമാനമായി.

ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ ഇടുക്കി രൂപത സർക്കാരിനെ വിമർശിച്ചതിന് പിന്നാലെയാണ് കോൺഗ്രസും പ്രതിഷേധം കടുപ്പിക്കുന്നത്. നിർമാണ നിരോധനമടക്കമുള്ള വിഷയങ്ങളിൽ സി.പി.എമ്മും സമരമുഖത്തുണ്ട്. ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കിയത് എൽ.ഡി.എഫ് ആണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

ഭൂ പതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, ജനവാസമേഖലകളും കൃഷി ഭൂമിയും ബഫർ സോണിൽ നിന്ന് ഒഴിവാക്കുക, പട്ടയ നടപടികൾ വേഗത്തിലാക്കുക, ജില്ലയിലെ ഭൂ പതിവ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് റദ്ദ് ചെയുക തുടങ്ങി കർഷകരുടെ ജീവിതം ദുസ്സഹമാക്കുന്ന ഭൂ നിയമങ്ങൾ പിൻവലിക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News