കൂട്ടിക്കല്‍ ഉരുള്‍പൊട്ടല്‍; രക്ഷാപ്രവര്‍ത്തനത്തിന് കേന്ദ്രസേനയെ വിന്യസിച്ചു

കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടി മൂന്ന് വീടുകള്‍ ഒലിച്ചു പോയി. 13 പേരെ കാണാതായതില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

Update: 2021-10-16 12:19 GMT
Editor : abs | By : Web Desk
Advertising

ഉരുള്‍പൊട്ടലുണ്ടായ കൂട്ടിക്കലടക്കം കിഴക്കന്‍ മേഖലയിലെ രക്ഷാ പ്രവര്‍ത്തനത്തിനായി കേന്ദ്രസേനയെ വിന്യസിച്ചു. എം1 17 സാരംഗ് ഹെലികോപ്ടറുകള്‍ എത്തി. ദക്ഷിണമേഖലയിലെ എയര്‍ കമാന്‍ഡുകള്‍ക്കും തയ്യാറാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തോരാതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് കോട്ടയം ജില്ലയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. മലയോര മേഖലയില്‍ കൂടുതല്‍ സ്ഥലങ്ങഴില്‍ ഉരുള്‍പൊട്ടി. കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടി മൂന്ന് വീടുകള്‍ ഒലിച്ചു പോയി. 13 പേരെ കാണാതായതില്‍ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 10 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കോട്ടയം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ- താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

തെക്കന്‍-മധ്യ കേരളത്തിലാണ് ശക്തമായ മഴ തുടരുന്നത്. വടക്കന്‍ കേരളത്തിലും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും കാറ്റും അനുഭവപ്പെടും. ജലനിരപ്പ് ഉയര്‍ന്നതോടെ അരുവിക്കര, നെയ്യാര്‍ ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News