INL പ്രശ്‌നം പരിഹരിക്കുമെന്ന് എൽ ഡി എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ

തദ്ദേശ തെരഞ്ഞെടുപ്പിന് എൽ ഡി എഫ് സജ്ജമെന്ന് ടി.പി രാമകൃഷ്ണൻ

Update: 2024-09-01 03:41 GMT
Editor : ദിവ്യ വി | By : Web Desk
Advertising

കോഴിക്കോട്: എൽ ഡി എഫിന്റെ ഭാഗമായി ഐ എൻ എല്ലിനകത്തെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമം നടത്തുമെന്ന് എൽ ഡി എഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ഐ എൻ എൽ പാർട്ടിക്കകത്തെ പ്രശ്‌നം മനസിലാക്കി പരിഹരിക്കാൻ കൂടിയാലോചന നടത്തും. അവരുടെ പാർട്ടിക്കകത്തെ പ്രശ്‌നം കൈകാര്യം ചെയ്യുന്നത് അവർ തന്നെയാണ്. അത് പുറത്തുള്ളവരുടെ ചുമതലയല്ല. എന്നാൽ ഐ എൻ എല്ലിനകത്ത് രൂപപ്പെട്ട് വരുന്ന പ്രശ്‌നം മനസിലാക്കി പരിഹരിക്കും. അത് പാർട്ടികത്ത് കയറി ഇടപെടുക എന്നല്ല, കൂടിയാലോചനകളും സൗഹൃദ സംഭാഷണത്തിലൂടെയും യോജിപ്പിന്റെ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമോ എന്നകാര്യം പരിശോധിക്കും. ഐ എൻ എല്ലിനെ മുന്നണിയുടെ ഭാഗമാക്കി ഉറപ്പിച്ചു നിർത്താനുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും ടി.പി പറഞ്ഞു. 

ഐ എൻ എല്ലിനെ ഒന്നിച്ച് മുന്നണിയുടെ ഭാഗമാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിന് എൽഡിഎഫ് സജ്ജമാണെന്നും തയ്യാറെടുപ്പുകളും ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ടെന്നും ടി.പി രാമകൃഷ്ണൻ മീഡിയവണ്ണിനോട് പറഞ്ഞു. ഇ.പി ജയരാജൻ സിപിഎമ്മിന്റെ ഭാഗമായി സജീവമായി ഉണ്ടാകുമെന്നും ടി.പി രാമകൃഷ്ണൻ വിശദീകരിച്ചു. ഇ.പിക്ക് പകരം കഴിഞ്ഞ ദിവസമാണ് ടി.പി രാമകൃഷ്ണനെ എൽഡിഎഫ് കൺവീനറാക്കിയത്. ചുമതല കൃത്യമായി നിറവേറ്റി മുന്നോട്ടുപോകും.

Full View


Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News