തൃക്കാക്കരയിൽ എൽ.ഡി.എഫ് മികച്ച വിജയം നേടും: ഇ.പി ജയരാജൻ
സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനം ഉടനെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
എറണാകുളം:തൃക്കാക്കരയിൽ മികച്ച വിജയം നേടുമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ജനങ്ങൾ ഇടത് മുന്നണിക്കൊപ്പമാണ്. സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനം ഉടനെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.തൃക്കാക്കരയിൽ ഇടത് മുന്നണിയ്ക്ക് നല്ല സാധ്യതയെന്ന് മന്ത്രി പി.രാജീവ്.വികസന മുന്നണിയും, വികസന വിരുദ്ധ മുന്നണിയും തമ്മിലുള്ള മത്സരമാകും നടക്കുക.
കെ റെയിലിൽ അധികം സ്ഥലം ഏറ്റെടുക്കാതെ തന്നെ വികസനം നടക്കുന്ന മണ്ഡലമാണ് തൃക്കാക്കര. യു.ഡി.എഫ് സ്ഥാനാർഥി ആരെന്നത് ഇടതുപക്ഷത്തെ ബാധിക്കില്ല.വികസന കാര്യങ്ങളിൽ കേരളം ഒരു ബദലാണ്. അതിനാൽ ആം ആദ്മി - ട്വന്റി ട്വന്റി സംഖ്യത്തിന് സാധ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വികസനത്തോട് ഒപ്പം തൃക്കാക്കരയ്ക്ക് മുന്നേറാനുള്ള അവസരമാണിത്.ക റെയിലിന്റെ പ്രധാന സ്റ്റേഷൻ തൃക്കാക്കരയിലാണ്. അതിവേഗം വികസിക്കണമെന്ന നിലപാട് ഉള്ള മുന്നണിയ്ക്ക് ഒപ്പം തൃക്കാക്കരയിലെ വോട്ടർമാർ നിൽക്കുമെന്നാണ് പ്രതീക്ഷ. ഏറ്റവും യോഗ്യനായ സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല ഇ.പി ജയരാജനാണ്. പി.രാജീവും എം.സ്വരാജും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യും.