നേതാക്കൾ പറഞ്ഞിട്ടല്ല വിമാനത്തിലെ പ്രതിഷേധം, ഇ.പി ജയരാജനെ ഞങ്ങൾക്ക് ശിക്ഷിക്കേണ്ടി വരും: കെ.സുധാകരൻ

കെ. സുധാകരന്റെ തിരുവനന്തപുരത്തെ വീടിന് പൊലീസ് സുരക്ഷ

Update: 2022-06-13 14:50 GMT
Editor : afsal137 | By : Web Desk
Advertising

തിരുവനന്തപുരം: വിമാനത്തിലെ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നേതാക്കൾ പറഞ്ഞിട്ടല്ലെന്നും, എന്നാൽ അവരെ മർദിച്ച ഇ.പി ജയരാജനെ തങ്ങൾക്ക് ശിക്ഷിക്കേണ്ടി വരുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരകൻ. ജയരാജനെതിരെ കേസെടുക്കണമെന്നും പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നവരെയാണ് താൻ തടഞ്ഞതെന്നും ഇവർ മദ്യപിച്ചിരുന്നുവെന്നും എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.

ആദ്യമായിട്ടാണ് വിമാന യാത്രക്കാര അടിച്ച് ശരിയാക്കുന്നത്. വിമാന അധികൃതർ ഇടപെടേണ്ടിയിരുന്നിടത്ത് ഇ.പി ജയരാജനാണ് ഇടപെട്ടത്. ജയരാജൻ പച്ചക്കള്ളമാണ് പറയുന്നതെന്നും കെ.പി.സി.സി പ്രസിഡന്റ് തുറന്നടിച്ചു. മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞാൽ ജയരാജൻ മാപ്പു പറയുമോയെന്നും പ്രതിഷേധിച്ചാൽ മുഖ്യമന്ത്രിക്കെതിരായ കലാപമാകുമോയെന്നും സുധാകരൻ ചോദിച്ചു.

സർക്കാർ നിരുത്തരവാദിത്തപരമായി പെരുമാറുകയാണ്. പണ്ട് ഉമ്മൻചാണ്ടിക്കെതിരെ കല്ലെറിഞ്ഞവരാണിവർ. ഇ.പി ജയരാജൻ ബുദ്ധിയില്ലാത്ത രാഷ്ട്രീയക്കാരാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കലാപാഹ്വാനം നടത്തിയത് ആരാണെന്നും എന്ത് കലാപമാണ് തങ്ങൾ ഉണ്ടാക്കുന്നതെന്നും സുധാകരൻ ചോദിച്ചു. ഇ.പി ജയരാജനെതിരെ കേസ് കൊടുക്കാനാണ് കോൺഗ്രസ് തീരുമാനം. അതേസമയം കെ. സുധാകരന്റെ തിരുവനന്തപുരത്തെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി. തിരുവനന്തപുരത്ത് കെ.പി.സ.സി ആസ്ഥാനത്തിന് നേരെ ആക്രമണം ഉണ്ടാവുകയും മറ്റു ആക്രമണ സാധ്യത പരിഗണിച്ചുമാണ് പൊലീസ് സുരക്ഷ. 

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News