ഫലസ്തീൻ പ്രശ്‌നത്തിൽ യോജിച്ചുള്ള പ്രക്ഷോഭങ്ങൾ വേണമെന്ന നിലപാടിൽ ലീഗ്; പൗരത്വ പ്രക്ഷോഭ മാതൃകയിൽ സംയുക്ത നീക്കത്തിന് സാധ്യത

സർവകക്ഷി യോഗം വിളിക്കുകയാണെങ്കിൽ ഭരണ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് പ്രതിഷേധം സംഗമം സംഘടിപ്പിക്കുക, നിയമസഭ സംയുക്ത പ്രമേയം പാസാക്കുക എന്നീ കാര്യങ്ങൾ ലീഗ് നിർദേശിച്ചേക്കും.

Update: 2023-11-05 00:49 GMT
Advertising

മലപ്പുറം: സി.പി.എം സെമിനാറിൽ പങ്കെടുക്കുന്നില്ലെന്ന് മുസ്‌ലിം ലീഗ് തീരുമാനിച്ചെങ്കിലും ഫലസീതൻ വിഷയത്തിൽ സി.പി.എമ്മുമായി സഹകരിച്ചുള്ള പ്രക്ഷോഭത്തിനുള്ള വഴികൾ ലീഗ് തുറന്നിട്ടിതായി വിലയിരുത്തൽ. സർവകക്ഷിയോഗം വിളിക്കണമെന്ന ലീഗ് നിർദേശം അതിനുള്ള സൂചനയാണ്. പൗരത്വ പ്രക്ഷോഭ മാതൃകയിൽ സംയുക്ത നീക്കമുണ്ടാകണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് കൂടുതൽ സജീവമാകണമെന്നും ലീഗ് പറയാതെ പറയുന്നുണ്ട്.

ഈ മാസം 11ന് സി.പി.എം കോഴിക്കോട് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ സദസത്തിൽ മുസ്‌ലിം ലീഗ് പങ്കെടുക്കില്ല. എന്നാൽ ഫലസ്തീൻ വിഷയത്തിലെ സംയുക്ത പ്രക്ഷോഭ സാധ്യത മുസ് ലിം ലീഗ് ഇനിയും തേടുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഫലസ്തീൻ വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കണമമെന്ന് ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

സർവകക്ഷി യോഗം വിളിക്കുകയാണെങ്കിൽ ഭരണ പ്രതിപക്ഷ കക്ഷികൾ ഒരുമിച്ച് പ്രതിഷേധം സംഗമം സംഘടിപ്പിക്കുക, നിയമസഭ സംയുക്ത പ്രമേയം പാസാക്കുക എന്നീ കാര്യങ്ങൾ ലീഗ് നിർദേശിച്ചേക്കും. പൗരത്വ പ്രക്ഷോഭ മാതൃകയിൽ ഫലസ്തീൻ പ്രക്ഷോഭവും വികസിക്കണമെന്നാണ് ലീഗ് നേതൃത്വം ആഗ്രഹിക്കുന്നത്. പൗരത്വ സമരത്തിലെ സംയുക്ത പ്രക്ഷോഭം സി.പി.എമ്മിന് മാത്രമാണ് ഗുണം ചെയ്തതെന്ന് വിലയിരുത്തന്ന കോൺഗ്രസ് ഈ നിലപാടിനോട് എങ്ങനെ പ്രതികരിക്കുമെന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. സംയുക്തമായാലും അല്ലെങ്കിലും ഫലസ്തീന് വിഷയത്തിൽ കൂടുതൽ ഗൗരവത്തോടെ സമീപിക്കണമെന്ന സന്ദേശം കൂടി ഈ ചർച്ചകളിലൂടെ ലീഗ് കോൺഗ്രസിന് നൽകുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News