സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇടതു സർക്കാർ തികഞ്ഞ പരാജയം: വിമൻ ജസ്റ്റിസ് മൂവ്മെൻറ്

പ്രതികൾക്കൊപ്പം നിൽക്കുന്നവർക്ക് ബഹുമതി നൽകുകയും ഇരകളെ ദുരിതത്തിലേക്ക് തള്ളി വിടുകയും ചെയ്യുകയാണ് ഇടതുസർക്കാരിന്റെ രീതിയെന്ന് വെൽഫെയർ പാർട്ടി

Update: 2023-05-04 13:59 GMT
Advertising

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഇടതു സർക്കാർ തികഞ്ഞ പരാജയമെന്ന് വിമൻ ജസ്റ്റിസ് മൂവ്‌മെന്റ്.  പ്രതികൾക്കൊപ്പം നിൽക്കുന്നവർക്ക് ബഹുമതി നൽകുകയും ഇരകളെ ദുരിതത്തിലേക്ക് തള്ളി വിടുകയും ചെയ്യുകയാണ് ഇടതുസർക്കാരിന്റെ രീതിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് അഭിപ്രായപ്പെട്ടു.

വയറ്റിൽ കത്രിക, ഐസിയുവിൽ പീഡനം എന്നിങ്ങനെ ആവർത്തിക്കുന്ന സുരക്ഷാവീഴ്ചക്കെതിരെയുള്ള പ്രക്ഷോഭത്തിൻെറ ഭാഗമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വിമൻ ജസ്റ്റിസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു പരാമർശം. ഇടതു സർക്കാർ സ്ത്രീസുരക്ഷയുടെ കാര്യത്തിൽ തികഞ്ഞ പരാജയമാണെന്നതിന്റെ തെളിവാണ് ഐസിയു പോലും പീഡനകേന്ദ്രമായതെന്ന് ജബീന കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയയെത്തുടർന്ന് വയറ്റിൽ കത്രികയുമായി അഞ്ച് വർഷം നരകയാതനയനുഭവിച്ച ഹർഷിനക്ക് മാന്യമായ നഷ്ടപരിഹാരം നൽകുക, ഐ.സി.യു വിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ജീവനക്കാരന് മാതൃകാപരമായ ശിക്ഷ ഉറപ്പു വരുത്തുക, അയാൾക്കു വേണ്ടി ഒത്തുതീർപ്പിനു ശ്രമിച്ച ജീവനക്കാരെ ജോലിയിൽ നിന്നും പിരിച്ചു വിടുക, ആശുപത്രിയിൽ സ്ത്രീകൾക്ക് മതിയായ സുരക്ഷ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളുയർത്തിയാണ് വിമൻ ജസ്റ്റിസ് മാർച്ച് സംഘടിപ്പിച്ചത്.

വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് വി.എ. ഫായിസ അധ്യക്ഷത വഹിച്ച പരിപാടിയിൽ  വൈസ് പ്രസിഡൻറ് സുബൈദ കക്കോടി, ഡി.സി.സി ജന. സെക്രട്ടറി ദിനേഷ് പെരുമണ്ണ, വെൽഫെയർ പാർട്ടി ജില്ലാ ആക്ടിംഗ് പ്രസിഡണ്ട് എ.പി. വേലായുധൻ, വനജ കളക്റ്റീവ് ജന. സെക്രട്ടറി ഗാർഗ്ഗി,ഫ്രട്ടേണിറ്റി മൂവ്മെൻറ് വൈസ് പ്രസിഡൻറ് ഷമീമ സക്കീർ, ഹർഷിന , മനുഷ്യാവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ തുടങ്ങി രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. വിമൻ ജസ്റ്റിസ് ജന. സെക്രട്ടറി ചന്ദ്രിക കൊയ്ലാണ്ടി സ്വാഗതവും ജില്ല പ്രസിഡൻറ് മുബീന വാവാട് നന്ദിയും പറഞ്ഞു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News