ബിപിന്‍ റാവത്തിന്‍റെ മരണം ആഘോഷിക്കുന്നത് ഇടത് ജിഹാദികള്‍, അഡ്വ. രശ്മിതക്കെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍
ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി എഴുതിയ ഫേസ്ബുക്ക് കുറിപ്പിലെ 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' പരാമര്‍ശങ്ങളില്‍ 'ഒന്നും പറയാനില്ലെന്ന്' സുരേന്ദ്രന്‍
സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്‍റെ മരണം ആഘോഷിക്കുന്നത് ഇടതുജിഹാദികളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍. ഗവണ്‍മെന്‍റ് പ്ലീഡർ രശ്മിത രാമചന്ദ്രൻ മോശമായ പരാമർശങ്ങൾ നടത്തി. സര്‍ക്കാര്‍ ഇത്തരം രാജ്യദ്രോഹ ശക്തികളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുവെന്നുള്ളത് കൊണ്ടാണ് അവര്‍ക്കെതിരെ നടപടിയെടുക്കാത്തതും ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാത്തതും. സര്‍ക്കാര്‍ വക്താക്കള്‍ ഈ കാര്യങ്ങളെ കുറിച്ച് പ്രതികരിക്കാത്തത് ഖേദകരമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അഡ്വ. രശ്മിത രാമചന്ദ്രനെതിരെ കേസെടുക്കണമെന്നും ഗവണ്‍മെന്‍റ് പ്ലീഡര്‍ സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് ഭരണത്തിന്‍റെ തണലില്‍ എല്ലാ സഹായവും ലഭിക്കുന്നുവെന്നതാണ് കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ജിഹാദി സംഘങ്ങളും അര്‍ബന്‍ നക്സലുകളും ഇത്തരം സന്ദര്‍ഭങ്ങള്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവസരമായി എടുക്കുന്നതായും കെ സുരേന്ദ്രന്‍ ആരോപിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചവര്‍ക്കെതിരെ ഐ.ടി നിയമപ്രകാരം കേസെടുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
അതെ സമയം അന്തരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിനെ അനുസ്മരിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വചസ്പതി എഴുതിയ ഫേസ്ബുക്ക് കുറിപ്പിലെ 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' പരാമര്‍ശങ്ങളില്‍ 'ഒന്നും പറയാനില്ലെന്ന്' സുരേന്ദ്രന്‍ പ്രതികരിച്ചു.