"ഗൂഢാലോചന നടത്തിയവര്‍ പുറത്ത് വരട്ടെ": കോടതി ഉത്തരവ് സ്വാഗതം ചെയ്ത് നമ്പി നാരായണന്‍

നമ്പി നാരായണന് വേണ്ടി നടപ്പാക്കിയ പ്രത്യേക നീതിയാണ് സുപ്രീം കോടതിയിലുണ്ടായതെന്ന് ചാരക്കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥൻ എസ് വിജയൻ പറഞ്ഞു

Update: 2021-04-15 09:44 GMT
Editor : Suhail
Advertising

ചാരക്കേസ് ഗൂഢാലോചന സി.ബി.ഐക്ക് വിട്ട സുപ്രീംകോടതി ഉത്തവിനെ സ്വാഗതം ചെയ്ത് നമ്പി നാരായണൻ. ഉദ്യോഗസ്ഥർ കെട്ടിച്ചമച്ച കേസാണ് ഐ.എസ്.ആര്‍.ഒ ചാരക്കേസ്. ഗൂഢാലോചന നടത്തിയതാരാണെന്ന് പുറത്തുവരട്ടെയെന്നും നമ്പി നാരായണൻ പ്രതികരിച്ചു

ചാരക്കേസിൽ നടന്നത് ​ഗൂഢാലോചനയാണെന്ന് നേരത്തെ പുറത്ത് വന്നതാണ്. ആരൊക്കെയാണ് ​ഗൂഢാലോചനയിൽ ഉണ്ടായിരുന്നത് എന്ന് കണ്ടുപിടിക്കാനുള്ള ശ്രമമാണ് ഇനിയുണ്ടാകേണ്ടത്. കേസിൽ ഏതെങ്കിലും വ്യക്തിയെ ചൂണ്ടിക്കാട്ടാനില്ല. ചെയ്ത കുറ്റത്തിന്റെ നിയമപരമായ ഫലം വരട്ടെയെന്നും നമ്പി നാരായണൻ പറഞ്ഞു.

എന്നാൽ, നമ്പി നാരായണന് വേണ്ടി നടപ്പാക്കിയ പ്രത്യേക നീതിയാണ് സുപ്രീം കോടതിയിലുണ്ടായതെന്ന് ചാരക്കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥൻ എസ് വിജയൻ പറഞ്ഞു. സുപ്രീം കോടതിയിൽ നിന്ന് തനിക്ക് സ്വാഭാവിക നീതി കിട്ടിയില്ല. തനിക്ക് പറയാനുള്ളത് ജെയിൻ കമ്മീഷൻ കേട്ടില്ലെന്നും എസ് വിജയൻ പറഞ്ഞു.

Full View

Tags:    

Editor - Suhail

contributor

Similar News