നിരാശപ്പെടുത്തിയില്ല: ആദ്യ ദിനം വിറ്റത് 52 കോടി രൂപയുടെ മദ്യം

മദ്യ വില്‍പന മുടങ്ങിയ കാലയളവില്‍ 1500 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് ബെവ്കോയുടെ കണക്ക് കൂട്ടല്‍.

Update: 2021-06-18 07:50 GMT
Editor : Suhail | By : Web Desk
Advertising

ലോക് ഡൗണ്‍ ഇളവിന്‍റെ ആദ്യ ദിനം സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പന. ബെവ്കോ ഔട്ട് ലെറ്റുകളിലൂടെ മാത്രം അന്‍‌പത് കോടിയോളം രൂപയുടെ മദ്യം വിറ്റു. പാലക്കാട് തേങ്കുറിശ്ശി ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്.

ലോക് ഡൗണിനെ തുടര്‍ന്ന് 51 ദിവസം അടഞ്ഞ് കിടന്ന ബെവ്കോ ഔട്ട് ലെറ്റുകള്‍ തുറന്നപ്പോള്‍ വിറ്റത് 52 കോടിയുടെ മദ്യം. സീസണ്‍ കാലയളവില്‍ ഉള്ളതിനേക്കാള്‍ റെക്കോര്‍ഡ് വില്‍പനയാണ് ഇന്നലെ നടന്നത്.

തമിഴ്നാട് കേരള അതിര്‍ത്തിയിലുള്ള പാലക്കാട് തേങ്കുറിശ്ശി ഔട്ട് ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. 69 ലക്ഷം രൂപയുടെ മദ്യം ഇവിടെ വിറ്റു. ആകെയുള്ള 265 ഔട്ട് ലെറ്റുകളിള്‍ 225 എണ്ണം ആണ് ഇന്നലെ തുറന്നിരുന്നത്.

ബാറുകളിലെയും, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളിലെയും വില്‍പന കൂടി കണക്കാക്കുമ്പോള്‍ 80 കോടിയുടെ മദ്യ വില്‍പന ഇന്നലെ നടന്നെന്നാണ് നിഗമനം. മദ്യ വില്‍പന മുടങ്ങിയ കാലയളവില്‍ 1500 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് ബെവ്കോയുടെ കണക്ക് കൂട്ടല്‍.

Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News