താമരശ്ശേരിയിലെ മയക്കുമരുന്ന് കേന്ദ്രം; നടപടി ആവശ്യപ്പെട്ട് പ്രദേശവാസികൾ

കഴിഞ്ഞ ദിവസമാണ് താമരശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ വന്‍ മയക്കുമരുന്ന് ക്യാമ്പ് കണ്ടെത്തുന്നത്.

Update: 2023-09-06 03:20 GMT
Editor : anjala | By : Web Desk
Advertising

കോഴിക്കോട്: താമരശേരി അമ്പലമുക്ക് കൂരിമുണ്ടയിലെ മയക്കുമരുന്ന് കേന്ദ്രം ഒരു വർഷത്തിലധികമായി പ്രവർത്തിച്ച് വരുന്നതെന്ന് പ്രദേശവാസികൾ. പരാതി നൽകിയവരെ സംഘാംഗങ്ങൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പരാതി നൽകിയിട്ടും പോലീസിന്റെ ഭാഗത്തുനിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടായില്ലെന്നും പ്രദേശവാസികൾ പറഞ്ഞു. അക്രമി സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

കഴിഞ്ഞ ദിവസമാണ് താമരശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ വന്‍ 'മയക്കുമരുന്ന് ക്യാമ്പ്' കണ്ടെത്തുന്നത്. ഷെഡ് കെട്ടിയുണ്ടാക്കിയ ക്യാമ്പില്‍ മയക്കുമരുന്ന് ഉപയോഗവും വിൽപനയുമായിരുന്നു നടന്നത്. ആയുധധാരികളും നായകളും കാവലായുണ്ട്. ലഹരി മാഫിയ ആക്രമിച്ച വീടിന് സമീപമാണ് പൊലീസ് മയമക്കുമരുന്ന് ക്യാമ്പ് കണ്ടെത്തിയത്. വീട്ടില്‍ സിസിടിവി സ്ഥാപിച്ചതിനായിരുന്നു ആക്രമണം. ബഹളം കേട്ട് ഓടിയെത്തിയ യുവാവിന് വെട്ടേറ്റിരുന്നു.

Full View


Tags:    

Writer - anjala

Sub Editor

Editor - anjala

Sub Editor

By - Web Desk

contributor

Similar News