ഇടുക്കി കാട്ടാന ആക്രമണത്തിൽ ദേശീയ പാത ഉപരോധിച്ച് പ്രദേശവാസികള്‍

ഭീതി വിതക്കുന്ന അഞ്ചോളം ആനകളെ പ്രദേശത്ത് നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Update: 2023-01-27 05:29 GMT
Advertising

ഇടുക്കി: കാട്ടാന ആക്രമണത്തിൽ നാട്ടുകാർ ദേശീയ പാത ഉപരോധിക്കുന്നു. കൊച്ചി- ധനുഷ്കോടി ദേശീയപാതയാണ് നാട്ടുകാർ ഉപരോധിക്കുന്നത്. ഇന്ന് രണ്ടിടങ്ങളിൽ കാട്ടാന ആക്രമണം നടന്നിരുന്നു. ഭീതി വിതക്കുന്ന അഞ്ചോളം ആനകളെ പ്രദേശത്ത് നിന്ന് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചിന്നക്കനാൽ പഞ്ചായത്തിലും ശാന്തൻപാറ പഞ്ചായത്തിലും കാട്ടാന ആക്രമണം പതിവായതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. ഇടുക്കി ജില്ലയിൽ ഇതുവരെ 44 പേർക്ക് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. 11 ആളുകള്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

ശാന്തൻപാറയിൽ കഴിഞ്ഞ ദിവസം വനം വകുപ്പ് വാച്ചറെ ആന ചവിട്ടി കൊന്നിരുന്നു. സർക്കാർ വാഗ്ദാനങ്ങളായ നഷ്ടപരിഹാരവും കൃത്യമായി ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നുണ്ട്. കാട്ടാന ആക്രമണത്തിൽ നിന്നും പരിഹാരം കാണാത്ത പക്ഷം സമരം കടുപ്പിക്കുമെന്നും നാട്ടുകാർ അറിയിച്ചു.


Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News